ഫോർട്ട് വർത്ത്: നോർത്ത് ഫോർട്ട് വർത്ത് എലിമെൻ്ററി സ്കൂളിലെ പ്രിൻസിപ്പൽ ഞായറാഴ്ച മെഡിക്കൽ അടിയന്തരാവസ്ഥയെ തുടർന്ന് മരിച്ചതായി നോർത്ത് വെസ്റ്റ് സ്കൂൾ ഡിസ്ട്രിക്റ്റ് അറിയിച്ചു. എന്നാൽ അവരുടെ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഹാസ്‌ലെറ്റിന് സമീപമുള്ള സെൻഡേര റാഞ്ചിലെ ജെസി തോംസൺ എലിമെൻ്ററിയിൽ 12 വർഷമായി ലീ ആൻ റോമർ പ്രിൻസിപ്പലായിരുന്നുവെന്ന് സ്‌കൂളിൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത സൂപ്രണ്ട് മാർക്ക് ഫൗസ്റ്റിൻ്റെ സന്ദേശത്തിൽ പറയുന്നു. ഡോ. റോമർ തൻ്റെ വിദ്യാർത്ഥികളെയും അധ്യാപകരെയും സമൂഹത്തെയും പൂർണ്ണഹൃദയത്തോടെ പരിപാലിക്കുന്ന ഒരാളായി എക്കാലവും ഓർമ്മിക്കപ്പെടും”, അദ്ദേഹം പറഞ്ഞു. റോമറിന് ഭർത്താവ് പോളും അവരുടെ രണ്ട് കുട്ടികളുമുണ്ട്.
വാർത്ത: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb