gnn24x7

ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ പ്രണയ ജോഡികൾക്ക് വാഹനാപകടത്തിൽ ദാരുണന്ത്യം

0
564
gnn24x7

ഇല്ലിനോയിസ് :ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ  18 വയസ്സുള്ള പ്രണയ ജോഡികൾക്ക്  വാഹനാപകടത്തിൽ ദാരുണന്ത്യം .ഇവരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മദ്യപിച്ച് വാഹനമോടിച്ചുവെന്നാരോപിച്ച് ഒരാളെ  അറസ്റ്റ് ചെയ്തതായി  ഇല്ലിനോയിസ് പോലീസ് റിപ്പോർട്ട് ചെയ്യുന്നു.

ചിക്കാഗോയിൽ നിന്ന് 40 മൈൽ വടക്ക് പടിഞ്ഞാറുള്ള ഹോഫ്മാൻ എസ്റ്റേറ്റിൽ ജൂൺ 10 ശനിയാഴ്ച രാവിലെ 8:50 ഓടെയാണ് മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത് .
18 വയസ്സുള്ള രണ്ടുപേരും (അമേലിയ മസെക്കിസ്, ഡി ഷോൺ ടുഡെല)  ഏരിയാ ആശുപത്രികളിൽ മരിച്ചതായി പോലീസ് പറഞ്ഞു

ഹൈസ്‌കൂൾ പ്രണയിനികൾ മൂന്ന് വർഷമായി ഒരുമിച്ചായിരുന്നുവെന്നും മേയിൽ ഷാംബർഗ് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയതായും കുടുംബാംഗങ്ങൾ ഗോ ഫണ്ട് മി യിൽ പറഞ്ഞു.

മദ്യലഹരിയിൽ വാഹനമോടിച്ച അപകടം ഉണ്ടാക്കിയ   32 കാരനായ ഡെനി റൂബോയ്‌ക്കെതിരെ “മറ്റൊരാളുടെ മരണത്തിന് കാരണമായ രണ്ട് ഡിയുഐകൾ, രണ്ട് അശ്രദ്ധമായ നരഹത്യ,  എന്നിവ ചുമത്തിയതായി പോലീസ് പറഞ്ഞു.

ഒരു ജാപ്പനീസ് പാചകക്കാരനാകുക എന്നതായിരുന്നു  ടുഡേലയ്ക്ക് സ്വപ്‌നം. കഴിഞ്ഞ ഒരു വർഷമായി പാചക കല സ്കൂളുകൾ നോക്കുകയായിരുന്നു,” ടുഡേലയുടെ  അമ്മ പറഞ്ഞു.
“പ്രതിഭാശാലിയായ കലാകാരിയും  ജിംനാസ്റ്റും മൃഗസ്‌നേഹിയും” എന്ന നിലയിലാണ് അമേലിയ മസെക്കിസ് അറിയപ്പെട്ടിരുന്നത്, കുടുംബാംഗങ്ങൾപറഞ്ഞു.നഴ്‌സാകാനായിരുന്നു  കൗമാരക്കാരിയുടെ  സ്വപ്നം കുടുംബം പറയുന്നു.ടൗൺഷിപ്പ് ഹൈസ്കൂൾ ഡിസ്ട്രിക്റ്റ് 211 ഉദ്യോഗസ്ഥർ അമേലിയ മസെക്കിസ്, ഡി ഷോൺ ടുഡെല എന്നിവരുടെ മരണത്തിൽ അനുശോചിച്ചു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7