വാഷിംഗ്ടൺ: കൊളംബിയ ഡിസ്ട്രിക്റ്റിലെ തിരഞ്ഞെടുപ്പിൽ യു.എസ് പൗരന്മാരല്ലാത്തവരെ വോട്ടുചെയ്യുന്നതിൽ നിന്ന് വിലക്കുന്നതിനുള്ള ബിൽ മെയ് 23 വ്യാഴാഴ്ച സഭ പാസാക്കി.
143 നെതിരെ 262 വോട്ടുകൾക്കായിരുന്നു ബില് പാസായത്. റിപ്പബ്ലിക്കൻമാർക്കൊപ്പം 52 ഡെമോക്രാറ്റുകളും വോട്ട് ചെയ്തു.
പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ പൗരന്മാരല്ലാത്തവരെ വോട്ടുചെയ്യാൻ അനുവദിക്കുന്ന ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ നിയമം റദ്ദാക്കുന്ന നിയമനിർമ്മാണം സഭ വ്യാഴാഴ്ച പാസാക്കി.. ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ അത് ഇതിനകം നിയമവിരുദ്ധമാണ്.
ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള സെനറ്റിൽ ബില്ലിന് അംഗീകാരം നൽകാനോ പ്രസിഡൻ്റ് ബൈഡൻ നിയമത്തിൽ ഒപ്പിടുവാനോ സാധ്യതയില്ല.
ഫെഡറൽ തിരഞ്ഞെടുപ്പുകൾ വ്യാപകമായ വോട്ടർ തട്ടിപ്പിനും രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ അനധികൃത വോട്ടിംഗിനും സാധ്യതയുണ്ടെന്ന് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ് നേരത്തെ പരാതിപ്പെട്ടിരുന്നു.
റിപ്പോർട്ട്: പി പി ചെറിയാൻ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb