gnn24x7

ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ പ്രഥമ ക്രിസ്തുമസ് കരോൾ മത്സരം – ശനിയാഴ്ച

0
151
gnn24x7

ഹൂസ്റ്റൺ: എക്യൂമെനിക്കൽ ക്രിസ്ത്യൻ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസിഇസിഎച്ച്) ന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ വിവിധ ഇടവകകളിലെ ക്രിസ്തുമസ്  കരോൾ റൗണ്ട്സ്  ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് കരോൾ ഗാന മത്സരം സംഘടിപ്പിക്കുന്നു. എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു മത്സരം സംഘടിപ്പിക്കുന്നത്.

ഹൂസ്റ്റണിലെ 20 എപ്പിസ്കോപ്പൽ ദേവാലയങ്ങളുടെ കൂട്ടായ്മയാണ്  ഐസിഇസിഎച്ച്. 

സ്റ്റാഫോർഡിലെ  ഇമ്മാനുവേൽ സെന്ററിൽ (12801, Sugar Ridge Blvd, Stafford, TX) ജനുവരി 7 നു ശനിയാഴ്ച വൈകുന്നേരം 5 മണിയ്ക്ക് മത്സരം ആരംഭിക്കും.

കോവിഡ് കാലത്തിന്റെ ചെറിയ ഇടവേളയ്ക്കു ശേഷം ഹൂസ്റ്റണിലെ നൂറുകണക്കിന് ഭവനങ്ങളിൽ ഈ വർഷം സന്ദർശിച്ച വിവിധ ദേവാലയങ്ങളിലെ കരോൾ റൗണ്ട്സ് ടീമുകൾ ഒരുമിച്ച്‌ ശ്രുതി മധുര കരോൾ ഗാനങ്ങൾ ആലപിക്കുന്ന ഈ മത്സരത്തിൽ വിജയികളായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക്‌ എവർ  റോളിങ്ങ്  ട്രോഫികളും നൽകുന്നതാണ്. റജി കുര്യൻ, രാജേഷ് വർഗീസ്, ഫാൻസിമോൾ പള്ളത്തുമഠം എന്നിവരാണ് ട്രോഫികൾ സംഭാവന ചെയ്തത്.   

അന്നേ ദിവസം അവിടെ സംബന്ധിക്കുന്ന  എല്ലാവർക്കും ഡോർ പ്രൈസ് കൂപ്പണുകൾ നൽകുന്നതാണെന്നും വിജയികൾക്കു നിരവധി സമ്മാനങ്ങളും ലഭിക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.

മത്സരത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഐസിഇസി എച്ച് പ്രസിഡണ്ട് ഫാ. ജെക്കു സഖറിയാ, വൈസ് പ്രസിഡണ്ട് റവ. റോഷൻ.വി. മാത്യൂസ്, സെക്രട്ടറി ബിജു ഇട്ടൻ,   ട്രഷറർ മാത്യു സ്കറിയ, പ്രോഗ്രാം കോർഡിനേറ്റർ ആൻസി ശാമുവേൽ, ജോൺസൻ ഉമ്മൻ (പിആർഓ), റവ. ഡോ. ജോബി മാത്യൂ, റവ. സോനു വർഗീസ്, റജി കോട്ടയം,  നൈനാൻ  വീട്ടിനാൽ, ഏബ്രഹാം തോമസ്, ജോൺ വർഗീസ്, ബിജു ചാലയ്ക്കൽ, ജോൺസൻ വർഗീസ് എന്നിവരും വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി വരുന്നു.

ജീമോൻ റാന്നി

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here