gnn24x7

ശൈത്യകാല കൊടുങ്കാറ്റും തണുത്തുറഞ്ഞ കാലാവസ്ഥയും; ഹ്യൂസ്റ്റൺ ഐഎസ്ഡി ചൊവ്വ, ബുധൻ ദിവസങ്ങളിൽ ക്ലാസ് റദ്ദാക്കി

0
161
gnn24x7

ഹൂസ്റ്റൺ :വരാനിരിക്കുന്ന ശൈത്യകാല കൊടുങ്കാറ്റും അപകടകരമായ ഡ്രൈവിംഗ് സാഹചര്യങ്ങളും കാരണം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ക്ലാസുകൾ റദ്ദാക്കുന്നതായി ഹ്യൂസ്റ്റൺ ഐഎസ്ഡി ഞായറാഴ്ച പ്രഖ്യാപിച്ചു.തിങ്കളാഴ്ച മാർട്ടിൻ ലൂതർ കിങ് ദിനം പ്രമാണിച്ചു സ്കൂളുകൾക്ക് അവധിയാണ്. “എല്ലാ സ്കൂളുകളും ഓഫീസുകളും അടച്ചിരിക്കും, രണ്ട് ദിവസങ്ങളിലും സ്കൂളിന് മുമ്പോ ശേഷമോ യാതൊരു പ്രവർത്തനങ്ങളും ഉണ്ടാകില്ല,” സംസ്ഥാന നിയമിത സൂപ്രണ്ട് മൈക്ക് മൈൽസ് ഒരു വീഡിയോയിൽ പറഞ്ഞു. “പ്രിൻസിപ്പൽമാർ, അസിസ്റ്റന്റ് പ്രിൻസിപ്പൽമാർ, സെൻട്രൽ ഓഫീസിൽ ജോലി ചെയ്യുന്ന എല്ലാ ഡയറക്ടർമാരും അതിനു മുകളിലോ ഉള്ളവരും, ക്യാമ്പസിന്റെയും ജില്ലാ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വീട്ടിൽ നിന്ന് ജോലി ചെയ്യാൻ പദ്ധതിയിടുക.”

തിങ്കളാഴ്ച വൈകുന്നേരം 6 മുതൽ ചൊവ്വാഴ്ച വൈകുന്നേരം 6 വരെ ഗ്രേറ്റർ ഹ്യൂസ്റ്റൺ ഏരിയയിൽ നാഷണൽ വെതർ സർവീസ് അപൂർവമായ ശൈത്യകാല കൊടുങ്കാറ്റ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ടെക്സസിലെ ഏറ്റവും വലിയ സ്കൂൾ ജില്ല അടച്ചിടുന്നത്.

റിപ്പോർട്ട്: പി.പി.ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7