gnn24x7

ഇന്ത്യ ആരെയും വിസ്മയിപ്പിക്കുന്ന രാജ്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ്‌

0
313
gnn24x7

വാഷിംഗ്‌ടണ്‍: ഇന്ത്യ ആരെയും വിസ്മയിപ്പിക്കുന്ന രാജ്യമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ്‌.  ഇന്ത്യയില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. 

തന്‍റെ സന്ദര്‍ശനം ഉഭയകക്ഷി ബന്ധത്തില്‍ വലിയ പുരോഗതി നേടാന്‍ ഇടയാക്കിയെന്നും ഒട്ടേറെ വാണിജ്യ-വ്യാപാരങ്ങള്‍ യുഎസ് ഇന്ത്യയില്‍ തുടങ്ങാന്‍ പോകുകയാണെന്നും ട്രംപ്‌ അറിയിച്ചിട്ടുണ്ട്.

കൂടാതെ ഇന്ത്യയില്‍ നിന്നും വലിയതോതില്‍പണം യുഎസിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ വളരെ നന്നായി പെരുമാറിയെന്നും ഇന്ത്യയിലെ  സന്ദർശനം ആസ്വദിച്ചെന്നും ട്രംപ് പറഞ്ഞു. 

യുഎസ് രാജ്യാന്തര ധനകാര്യ വികസന കോർപറേഷൻ (യുഎസ്ഐഡിഎഫ്സി) ഇന്ത്യയിൽ ഓഫിസ് തുറക്കുമെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുമെന്നും ഇവാന്‍ക നേരത്തെ അറിയിച്ചിരുന്നു. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here