ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും ഏതാനും മാസങ്ങളായി അതിര്‍ത്തിയില്‍ ഉണ്ടായ ഭീകരന്തരീക്ഷത്തിലാണ് കടന്നുപോവുന്നത. ഇരു രാജ്യങ്ങളും തമ്മില്‍ അതിത്തിയില്‍ പരസ്പരം അക്രമണങ്ങളുമായി ഇരുഭാഗങ്ങളിലും ആളപായങ്ങളും ഉണ്ടായി, ഒരു യുദ്ധസന്നാഹം നിലനിന്നപ്പോഴാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപരമായ ഇടപെടലുകളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ അയവു വന്നത്. എന്നാല്‍ ഇന്ത്യയുടെ അതിര്‍ത്ത അതിക്രമിച്ചു കടക്കുകയോ, പ്രകോപനമുണ്ടാക്കുകയോ ചെയ്താല്‍ ഇന്ത്യ ഇനി മറ്റൊന്ന് ആലോചിക്കാതെ പൂര്‍ണ്ണ ശക്തിയോടെ തിരിച്ചടിക്കാനും വെടിയുതിര്‍ക്കാനും സൈന്യത്തിന് പൂര്‍ണ്ണ അനുമതി നല്‍കി.
ഇരു രാജ്യങ്ങളും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ നിരവധി തവണ ഉണ്ടായിരുന്നുവെങ്കിലും ചൈന അതൊന്നും വകവെക്കാതെ ഇപ്പോഴും അതിര്‍ത്തിയില്‍ ഇന്തയ്‌ക്കെതിരെ പ്രവര്‍ത്തനങ്ങള്‍ പലരീതിയിലും ആരംഭിച്ചെന്ന വാര്‍ത്തയുടെ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിലാണ് സൈനക വൃത്തങ്ങള്‍ക്ക് ഇത്തരത്തില്‍ അനുമതി നല്‍കിയത്. ഇനി ഇന്ത്യ കാത്തിരിക്കേണ്ട കാര്യമില്ലെന്നതാണ് അനുമാനം. ഇങ്ങോട്ട് പ്രകോപനമോ അതിക്രമങ്ങളോ ഉണ്ടായാല്‍ ഇന്ത്യ വെടിയുതിര്‍ക്കുക തന്നെ ചെയ്യും. ഇനി കഴിഞ്ഞ തവണ ചുഷൂലില്‍ കല്ലും മണ്ണും വടികളുമായി എതിരിട്ടരീതിയിലായിരിക്കില്ല ഇന്ത്യ പ്രതികരിക്കുക എന്നും ചൈനയ്ക്ക് ഇന്ത്യ മുന്നറിയിപ്പു നല്‍കി.

































