gnn24x7

ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് ടെക്സാസ് ചാപ്റ്റർ സെമിനാർ ജൂലൈ 3 ന്

0
225
gnn24x7

ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത്  അമേരിക്കയുടെ നോർത്ത് ടെക്സസ് ചാപ്റ്റർ  കോവിഡാനന്തര അമേരിക്കയും മാധ്യമ ധർമ്മത്തെ കുറിച്ച് ഒരു സെമിനാർ  നടത്തുന്നു. ജൂലൈ 3 ശനിയാഴ്ച സെൻട്രൽ സ്റ്റാൻഡേർഡ് ടൈം രാവിലെ 9 മുതൽ 10 വരെയാണ് സെമിനാർ.

സൂം പ്ലാറ്റ് ഫോമിൽ നടത്തുന്ന സെമിനാറിൽ ലോകമെമ്പാടുമുള്ള മലയാളി സുഹൃത്തുക്കൾ പങ്കെടുത്ത് സെമിനാർ വിജയിപ്പിക്കുവാൻ ഏവരെയും സഹർഷം ക്ഷണിക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.

മാധ്യമ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള  ജോബിൻ പണിക്കരും അനുപമ വെങ്കിടേഷും ആണ് മുഖ്യപ്രഭാഷകർ. WFAA,  ചാനൽ 8  ABC, യിൽ 2012 മുതൽ  റിപ്പോർട്ടർ ആയി ജോലിചെയ്യുന്ന ജോബിൻ പണിക്കർ 3 time EMMY അവാർഡും മാധ്യമപ്രവർത്തനത്തിൽ മറ്റ് ധാരാളം അവാർഡുകളും നേടിയിട്ടുണ്ട്. ന്യൂയോർക്കിൽ ജനിച്ചുവളർന്ന ജോബിൻ പണിക്കർ കാലിഫോർണിയയിലാണ് വിദ്യാഭ്യാസം പൂർത്തീകരിച്ചത്.

റിപ്പോർട്ടർ ചാനലിൽ ദീർഘകാലം പ്രവർത്തിച്ചിരുന്ന  അനുപമ വെങ്കിടേഷ് മാസ് കമ്മ്യൂണിക്കേഷൻ ജേർണലിസം പബ്ലിക്കേഷൻസ് പിജി ഡിപ്ലോമ കരസ്ഥമാക്കിയ കറതീർന്ന മാധ്യമപ്രവർത്തകയാണ്.  

ഐസിപിഎൻഎ പ്രസിഡണ്ട് ഇലെക്ട് സുനിൽ തൈമറ്റം ആശംസയർപ്പിയ്ക്കും.

സോഷ്യൽ മീഡിയയുടെ അതിപ്രസരവും മാധ്യമ ധർമ്മവും വളരെയധികം ചോദ്യചിഹ്നമായി നിൽക്കുന്ന ഈ കാലഘട്ടത്തിൽ അല്ലെങ്കിൽ ഈ കാലഘട്ട മാറ്റത്തിൽ ലോകമെമ്പാടുമുള്ള മലയാളികൾ മാധ്യമ ധർമ്മത്തിൻറെ പ്രായോഗിക തലങ്ങളിലേക്ക് കടക്കേനേടിയിരിക്കുന്നു. എല്ലാവരുടെയും വിലയേറിയ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

നാഷണൽ ജോയിന്റ് സെക്രട്ടറി ബിജിലി ജോർജ്, ടി.സി ചാക്കോ, ജോസ് പ്ലാക്കാട്ടു, ബെന്നിജോൺ, സിജു ജോർജ്, മാർട്ടിൻ വിലങ്ങോലിൽ, എബ്രഹാം തോമസ്, ഏബ്രഹാം തെക്കേമുറി എന്നീ എക്സിക്യൂട്ടീവ് അംഗങ്ങളാണ് പരിപാടിക്കു നേതൃത്വം നൽകുന്നത്.

https://us02web.zoom.us/j/88271291388?pwd=R1BWdjl5dU5ZWGxyYUx0ZUNPdHN4dz09

സൂം ഐഡി – 882 7129 1388
പാസ് വേർഡ് – 2021

കൂടുതൽ വിവരങ്ങൾക്ക്;  

പി.പി. ചെറിയാൻ (സെക്രട്ടറി) –  214 450 4107  

റിപ്പോർട്ട് : ജീമോൻ റാന്നി 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here