gnn24x7

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് ആശംസകൾ നേർന്ന് ഇന്റർനാഷണൽ പ്രയർ ലൈൻ 

0
205
gnn24x7

ചിക്കാഗോ: തിങ്കളാഴ്ച  അമേരിക്കയുടെ 47 മത് പ്രസിഡണ്ടായി സ്ഥാനാരോഹണം ചെയ്ത ഡൊണാൾഡ് ട്രംപിനു ഇൻറർനാഷണൽ പ്രയർ ലൈൻ എല്ലാ പ്രാർത്ഥനയും ആശംസകളും നേരുന്നതായി രാജ്യാന്തര പ്രെയര്‍ലൈന്‍( 558 -ാംമത്) ജനുവരി 21 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ അവതരിപ്പിച്ച ആശംസാ സന്ദേശത്തിൽ ചൂണ്ടിക്കാട്ടി.

 കഴിഞ്ഞ കുറേ മാസങ്ങളായി  സമാധാനപരമായ  അമേരിക്കൻ തിരഞ്ഞെടുപ്പിന് വേണ്ടി ഐപിഎൽ കുടുംബമായി പ്രാർത്ഥികുകയായിരുന്നുവല്ലോ. ലോകത്ത് എല്ലായിടത്തും യുദ്ധവും സംഘർഷങ്ങളും അവസാനിപ്പിച്ച് സമാധാനം ഉറപ്പ് വരുത്തുമെന്ന്  പ്രസിഡണ്ട് അധികാരം ഏറ്റെടുത്തതിനുശേഷം  നടത്തിയ  പ്രഖ്യാപനം സഹർഷം സ്വാഗതം ചെയ്യുന്നു.പ്രസിഡന്റിനും പുതിയ ഭരണകൂടത്തിനും  അതിനാവശ്യമായ ജ്ഞാനവും അനുഗ്രഹങ്ങളും ധാരാളമായി  ലഭിക്കട്ടെ.വേദപുസ്തക സത്യങ്ങളെ അടിസ്ഥാനമാക്കി  എല്ലാവരെയും മാനിച്ചും  സ്നേഹിച്ചും സൽ  ഭരണം കാഴ്ച വയ്ക്കുവാൻ സർവ്വശക്തനായ ദൈവം പ്രസിഡന്റിനെ ശക്തീകരിക്കട്ടെ എന്ന് ഇൻറർനാഷണൽ പ്രയർ ലൈൻ കുടുംബമായി  പ്രാർത്ഥിക്കുക യും  ആശംസകൾ നേരുകയും ചെയ്‌തു.

 മിസ്റ്റർ തോമസ് ലത്താര(ചിക്കാഗോ)പ്രാരംഭ  പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി അമേരിക്കയിൽ ജനിച്ചു വളർന്നു സഭയുടെ പട്ടത്വ ശുശ്രുഷയിൽ സ്തുത്യർഹ സേവനം അനുഷ്ഠിക്കുന്ന  റവ. ജെയ്‌സൺ എ. തോമസിനെ (വികാരി സെന്റ് തോമസ് മാർത്തോമ്മാ പള്ളി ലംബാർഡ്, ചിക്കാഗോ, ഇല്ലിനോയിസ്) പരിചയപ്പെടുത്തുകയും ചെയ്തു.

 ജീവിതത്തിൽ അനുകൂലമെന്ന് നമ്മൾ ചിന്തിക്കുന്നതെല്ലാം ദൈവഹിതമാണെന്നു ചിന്തി ക്കുന്നവരാണ് നമ്മളിൽ പലരും,എന്നാൽ അത്  പൂർണമായും ശരിയല്ലെന്നു പഴയ നിയമകാലത്തെ പ്രവാചകനായ ജോനായുടെ ജീവിതാനുഭവങ്ങളെ ആസ്പദമാക്കി  റവ. ജെയ്‌സൺ എ. തോമസ് വ്യകതമാക്കി. ജോനാ 1:1-10 വാക്യങ്ങളെ  ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു റവ. ജെയ്‌സൺ എ. തോമസ്. നിനവായിലേക്കു പോകണമെന്ന ജോനാകു ലഭിച്ച ദൈവകൽപന ലംഘിച്ചു തർശിലേക്കു യാത്രതിരിച്ച ജോനാ സഞ്ചരിച്ച  കപ്പൽ കൊടുങ്കാറ്റിൽ അകപ്പെടുന്നതും തുടർന്നുണ്ടായ സംഘർഷ നിബിഢമായ അനുഭവങ്ങളും സ്വയത്തിൽ കേന്ദ്രീകരിച്ചു യാത്രചെയ്യുന്ന  നമ്മുടെ ജീവിതത്തെ പുനര്ചിന്തനത്തിന് വിധേയമാകുന്ന  അവസരമായി മാറണമെന്നും അച്ചൻ ഉധബോധിപ്പിച്ചു.

ചിക്കാഗോയിൽ നിന്നുള്ള  ശ്രീമതി ലളിത ലത്താര ചിക്കാഗോ,നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാര്‍ഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേല്‍ അനുമോദിച്ചു. : മിസ്റ്റർ ജോർജ് എബ്രഹാം (രാജൻ)ഡിട്രോയിറ്റ്, മിഷിഗൺ.  മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.

ഐ പി എൽ  സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ  നിരവധി പേര്‍ ലോകത്തിന്റെ  വിവിധ ഭാഗങ്ങളില്‍ നിന്നും  സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ.  മാത്യു പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി .സമാപന പ്രാർത്ഥനയും ആശീർവാദവും: റവ. ഡോ. ഇട്ടി മാത്യൂസ്, സിഎസ്ഐ ചർച്ച്. ഡിട്രോയിറ്റ്, മിഷിഗൺ നിർവഹിച്ചു.ഷിബു ജോർജ് ഹൂസ്റ്റൺ, ശ്രീ ജോസഫ് ടി ജോർജ്ജ് (രാജു), ഹൂസ്റ്റൺ എന്നിവർ ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.

റിപ്പോർട്ട്: പി.പി.ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7