gnn24x7

ഇർവിങ് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു -പി പി ചെറിയാൻ

0
171
gnn24x7



ഇർവിങ് (ടെക്സാസ് ): സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ബഹുമാനപ്പെട്ട  ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ജൂലൈ 23 വിശുദ്ധ കുർബാനയ്ക്ക് ശേഷം സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ചേർന്ന അനുശോചനയോഗത്തിൽ വികാരി റവ ഫാദർ ജോസഫ് ജോർജ് അധ്യക്ഷത വഹിച്ചു. ഇടവക ട്രസ്റ്റീ ഷാജി വെട്ടിക്കാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. ശ്രീ ബാബു ഇട്ടി മാനേജിങ് കമ്മിറ്റി മെമ്പർ അനുശോചന പ്രസംഗം നടത്തി. നമ്മളിൽ നിന്നും കർത്രു സന്നിധിയിൽ ചേർക്കപ്പെട്ട ഉമ്മൻചാണ്ടിയുടെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. ഉമ്മൻചാണ്ടിക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് യോഗം സമാപിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

gnn24x7