ഇസ്രായേലിനും യുഎസിനും അന്യഗ്രഹജീവികളുമായി ബന്ധമുണ്ടെന്ന് ഒരു റിട്ടയേർഡ് ഇസ്രായേലി ജനറൽ അവകാശപ്പെടുന്നു. 30 വർഷത്തിലേറെയായി ഇസ്രായേലിന്റെ ബഹിരാകാശ സുരക്ഷാ പദ്ധതിയുടെ തലവനായി പ്രവർത്തിച്ച പ്രൊഫസർ ഹെയ്ം എഷെഡ് ആണ് അവിശ്വസനീയമായ വെളിപ്പെടുത്തൽ നടത്തിയത്.
87 കാരനായ ഹെയ്ം എഷെഡ് അന്യഗ്രഹജീവികളും യുഎസും തമ്മിൽ കൃത്യമായി എന്തുതരം കരാറുകളാണ് ഉണ്ടാക്കിയത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരണങ്ങൾ നൽകി. അന്യഗ്രഹ ജീവികളുമായി അമേരിക്കയും ഇസ്രായേലും ചിലധാരണകളുണ്ടാക്കിയിട്ടുണ്ടെന്നും, “പ്രപഞ്ചത്തിന്റെ കെട്ടുറപ്പ്” മനസിലാക്കുന്നതിനാണ് കരാറുകൾ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.







































