കോവിഡ് വാക്‌സിന്‍ ബോധവത്കരണത്തിന്‍റെ ഭാഗമായി യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബിഡൻ തിങ്കളാഴ്ച കോവിഡ് -19 വാക്സിൻ സ്വീകരിച്ചു.
315,000-ത്തിലധികം അമേരിക്കക്കാരെ കൊന്നൊടുക്കുകയും 17.5 ദശലക്ഷത്തിലധികം രോഗബാധിതരാകുകയും ചെയ്ത കൊറോണ വൈറസിനെതിരായ പോരാട്ടം താൻ നടത്തുമെന്ന് ബിഡെൻ പറഞ്ഞു. ഇദ്ദേഹം വാക്‌സിന്‍ സ്വീകരിക്കുന്നത് ടെലിവിഷനില്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് സംഭവം ലൈവായി കണ്ടത്.
ഫൈസര്‍ കമ്പനിയുടെ വാക്‌സിനാണ് ബൈഡനും ഭാര്യ ജില്‍ ബൈഡനും സ്വീകരിച്ചത്. ‘വാക്‌സിന്‍ സ്വീകരിക്കുന്നത് നേരില്‍ കാണുന്നതോടെ നിരവധി പേര്‍ക്ക് വിശ്വാസം വരുമെന്നും, വാക്‌സിന്‍ ലഭിച്ചു തുടങ്ങിയ സാഹചര്യത്തില്‍ വാക്‌സിനെടുക്കാന്‍ ആളുകള്‍ തയാറാകണമെന്ന് കാണിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും, വാക്‌സിന്‍ സ്വീകരിച്ചശേഷം ബൈഡന്‍ പറഞ്ഞു.









































