gnn24x7

പുതിയ തലമുറയുടെ വക്താവെന്ന് സ്വയം വിശേഷിപ്പിച്ച് കമല, ഇസ്രയേൽ പലസ്തീൻ യുദ്ധം പരാമർശിച്ച് ട്രംപ്; ആദ്യ സംവാദം അവസാനിച്ചു

0
348
gnn24x7

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിലെ കമല ഹാരിസ്- ഡൊണാൾഡ് ട്രംപ് ആദ്യ സംവാദം അവസാനിച്ചു. ട്രംപിന്റെ നയങ്ങൾ അമേരിക്കയെ തകർത്തുവെന്ന് കമല വിമർശിച്ചു. അതേ സമയം ഇസ്രയേൽ പലസ്തീൻ യുദ്ധം പരാമർശിച്ചാണ് ട്രംപ് സംസാരിച്ചത്. ഒന്നരമണിക്കൂർ നീണ്ട ശക്തമായ സംവാദത്തിൽ ട്രംപ് ബൈഡനെക്കുറിച്ച് പരാമർശിച്ചപ്പോൾ അമേരിക്കൻ ജനതയെയും ട്രംപിനെയും കമല നിരന്തരം ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു ഞാൻ ജോ ബൈഡനല്ല, ഞാൻ കമല ഹാരിസാണ് എന്ന്.

 അമേരിക്കക്ക് ആവശ്യമുള്ള പുതുനേതൃത്വം, പുതിയ തലമുറയുടെ വക്താവാണ് താൻ എന്നായിരുന്നു കമലയുടെ വാക്കുകൾ. സാമ്പത്തിക രം​ഗത്തെ ചോദ്യങ്ങളെക്കുറിച്ച് പറഞ്ഞാണ് സംവാദം തുടങ്ങിയത്. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7