gnn24x7

ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ കമല ഹാരിസിന്റെ നിലപാട്

0
253
gnn24x7

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കമല ഹാരിസ് എത്തിയതോടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂട് പിടിക്കുകയാണ്.

ഈ സാഹചര്യത്തില്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ കമല ഹാരിസ് സ്വീകരിക്കുന്ന നയം ചര്‍ച്ചയിലേക്ക് വന്നിരിക്കുകയാണ്.

ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ കമല ഹാരിസ്

ഇസ്രഈലിന്റെ കടുത്ത പിന്തുണക്കാരിയാണ് കമല ഹാരിസ്. 2017 ല്‍ സെനറ്റില്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം അമേരിക്കന്‍-ഇസ്രഈല്‍ പബ്ലിക് കമ്മിറ്റിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇസ്രഈലും അമേരിക്കയും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ കഴിയാത്താണെന്നാണ് കമല ഹാരിസ് പറഞ്ഞത്.

‘ ഞാന്‍ അമേരിക്കന്‍ സെനറ്റര്‍ ആയിരിക്കുന്നിടത്തോളം കാലം ഇസ്രഈലിന്റെ സുരക്ഷയ്ക്കും സ്വയം പ്രതിരോധത്തിനുമുള്ള അവകാശത്തിനും വിശാല ഉഭയ കക്ഷി പിന്തുണയ്ക്കായി എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും,’ കമല ഹാരിസ് പറഞ്ഞു.

സെനറ്ററായ ശേഷം കമലയുടെ ആദ്യ നിയമനടപടികളിലൊന്നും ഇസ്രഈലിന് അനുകൂലമായിരുന്നു.

വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും ഇസ്രഈല്‍ സെറ്റില്‍മെന്റിനെ അപലപിക്കുന്ന യു.എന്‍ സെക്യൂരിറ്റി പ്രമേയത്തെ ബില്ലിനെ കമല ഹാരിസ് കോ-സപ്പോണ്‍സര്‍ ചെയ്തിരുന്നു. 2019 ല്‍ ഇസ്രഈലിനെതിരെ വിലക്കു ചുമത്തുന്ന ബില്ലിനെതിരെ വോട്ട് ചെയ്ത 23 ഡെമോക്രാറ്റുകളിലൊരാളാണ് കമല ഹാരിസ്.

അതേ സമയം വെസ്റ്റ് ബാങ്ക് ഭാഗങ്ങള്‍ കൈയ്യടക്കാനുള്ള ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നീക്കത്തിന് കമല ഹാരിസ് എതിര്‍പ്പറിയിച്ചിട്ടുണ്ട്. നീക്കം മേഖലയെ കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കുമെന്നാണ് കമല അഭിപ്രായപ്പെട്ടത്.

സൗദി അറേബ്യയോടുള്ള നയം

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ സൗദി അറേബ്യയും അമേരിക്കയും കൂടുതല്‍ അടുക്കുന്നതില്‍ കമല ഹാരിസ് മറ്റ് ഡെമോക്രാറ്റ് അംഗങ്ങളെ പോലെ തന്നെ എതിരഭിപ്രായക്കാരിയാണ്.

മാധ്യമപ്രവര്‍കന്‍ ജമാല്‍ ഖഷോഗ്ജിയുടെ മരണത്തില്‍ സൗദി സര്‍ക്കാരുനുള്ള പങ്ക് വിഷയമായ സാഹചര്യത്തില്‍ ഇവര്‍ വിഷയത്തില്‍ വൈറ്റ് ഹൗസ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതിനു പുറമെ യെമനിലെ സംഘര്‍ഷത്തില്‍ സൗദിക്ക് പിന്തുണ നല്‍കുന്ന അമേരിക്കയുടെ നയത്തിനെതിരെയുള്ള പ്രമേയത്തിലും ഇവര്‍ അനുകൂല വോട്ട് രേഖപ്പെടുത്തിയിരുന്നു.

‘യെമനില്‍ സംഭവിക്കുന്നത് വിനാശകരമാണ്. കഴിഞ്ഞ വര്‍ഷം യുദ്ധത്തില്‍ ആഴ്ചയില്‍ 100 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കതിന് കുട്ടികള്‍ പട്ടിണി മൂലം മരിച്ചു,’ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഒരു നിലപാട് സ്വീകരിക്കണം,’ കമല ഹാരിസ് 2109 ല്‍ പറഞ്ഞു.

അതേ സമയം ഈ വര്‍ഷം നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവാനിരുന്ന സമയത്ത് കമല ഹാരിസ് സൗദിയുടെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

‘ തീവ്രവാദ വിരുദ്ധ നീക്കം പോലെ സൗദിക്കും യുഎസിനും തമ്മില്‍ പരസ്പര താല്‍പര്യ മേഖലകളുണ്ട്. നമ്മള്‍ ആ മുന്നണിയില്‍ ഏകോപനം തുടരണം’ കമല ഹാരിസ് പറഞ്ഞു.

അതേ സമയം അമേരിക്കന്‍ നയങ്ങള്‍ മൂല്യങ്ങള്‍ക്കും അനുസരിച്ച് സൗദി അറേബ്യയുമായുള്ള ബന്ധം പുനര്‍രൂപികരണം ചെയ്യണമെന്നും കമല ഹാരിസ് പറഞ്ഞിരുന്നു.

ഇറാനുമായുള്ള തര്‍ക്കത്തില്‍ കമല ഹാരിസ്

റിപ്ലബ്ലിക് സര്‍ക്കാരും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തില്‍ കമല ഹാരിസ് എതിര്‍പ്പറിയിട്ടിട്ടുണ്ട്. 2018ല്‍ ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് ട്രംപ്് പിന്‍മാറിയതിനെതിരെ കമല രംഗത്തു വന്നിരുന്നു.

അമേരിക്കന്‍ ഫെഡറല്‍ സംവിധാനത്തില്‍ വൈസ് പ്രസിഡന്റിന് വലിയ അധികാരം ഇല്ല. എന്നാല്‍ ഭരണ കേന്ദ്രവുമായി അടുത്തു നില്‍ക്കുന്നതിനാല്‍ വൈസ് പ്രസിഡന്റിന് നിര്‍ണായക ചുമതലകളും ഉണ്ടാവും. ഉദാഹരണത്തിന് ഡൊണാള്‍ഡ് ട്രംപിന്റെ വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സാണ് രാജ്യത്തെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നല്‍കുന്നത്.

മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാസമയത്ത് ഇറാഖില്‍ നിന്നും ആയിരക്കണക്കിന് സൈനികരെ പിന്‍വലിക്കാനുള്ള പദ്ധതിയുടെ മേല്‍നോട്ട ചുമതല അന്നത്തെ വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡനായിരുന്നു.

77 കാരനായ ജോ ബൈഡന്‍ ഇത്തവണ പ്രസിഡന്ഡറായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരുക്കും ഇദ്ദേഹം. ഈ സാഹചര്യത്തില്‍ കമല ഹാരിസിന് താരതമ്യനേ കൂടുതല്‍ ചുമതലകള്‍ വരാനിടയുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here