gnn24x7

കേരള അസോസിയേഷൻ ഓഫ് ഡാലസിൻ്റെ പിക്നിക് വിജയകരമായി സംഘടിപ്പിച്ചു

0
227
gnn24x7

ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിൻ്റെ വാർഷിക പിക്നിക്ക് ഒൿടോബർ 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ കേരള അസോസിയേഷൻ /ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെൻററിൽ വച്ച് വിജയമായി നടത്തുകയുണ്ടായി. പരമ്പരാഗതമായ കളികൾ, സംഗീതം എന്നിവ ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. പുഴുങ്ങിയ കപ്പ, ചമ്മന്തി, ബാർബിക്യൂ ചിക്കൻ, ഹോട്ട് ഡോഗ്, സാലഡ്, സംഭാരം, തുടങ്ങി വൈവിധ്യമാർന്ന ഭക്ഷണങ്ങൾ എല്ലാവർക്കും ക്രമീകരിച്ചിരുന്നു.

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് കേരള അസോസിയേഷൻ പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ, ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെൻറർ പ്രസിഡണ്ട് ഷിജു എബ്രഹാം, കേരള അസോസിയേഷൻ സെക്രട്ടറി മഞ്ജിത്ത് കൈനിക്കര,  ട്രഷറർ ദീപക് നായർ, പിക്നിക് ആൻഡ്  റിക്രീയേഷൻ ഡയറക്ടർ സാബു മാത്യു, സാബു അഗസ്റ്റിൻ, എന്നിവർ സമ്മാനദാനം നിർവഹിച്ചു.

 അസോസിയേഷൻ വൈസ് പ്രസിഡണ്ട് അനശ്വർ മാമ്പള്ളി, അസോസിയേഷൻ മറ്റ് ഭാരവാഹികളായ, ഫ്രാൻസിസ് തോട്ടത്തിൽ, സിജു വി ജോർജ്, ബേബി കൊടുവത്ത്,  ദീപു രവീന്ദ്രൻ, ICEC ഭാരവാഹികളായ ടോമി നെല്ലിവേലിൽ, രാജൻ ഐസക്, ബോബൻ കൊടുവത്ത്, പീറ്റർ നെറ്റോ, അസോസിയേഷൻ പ്രവർത്തകരായ സണ്ണി കൊടുവത്ത്, സിജു കൈനിക്കര, ഓസ്റ്റിൻ തുടങ്ങി നിരവധി പേർ ഈ പിക്നിക്കിന്റെ വിജയത്തിനായി പ്രയത്നിച്ചു.

വാർത്ത: സിജു വി ജോർജ്

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7