gnn24x7

ഡാളസ് കേരളാ അസോസിയേഷൻ സംഘടിപ്പിക്കുന്ന “കേരളീയം” 16ന് 

0
171
gnn24x7

ഡാളസ്: കേരളാ അസോസിയേഷൻ കേരളത്തിന്റെ അറുപത്തെട്ടാമത്‌ വാർഷീകം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. 2024 നവംബർ 16 ശനിയാഴ്ച കേരളീയം എന്നപേരിലാണ് കേരളം പിറവി സംഘടിപ്പിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാർഗംകളി, ഒപ്പന, കേരളനടനം, തെയ്യം തുടങ്ങിയ കേരളത്തനിമയാർന്ന കലാപരിപാടികളുമായി തകർപ്പൻ ഒരാഘോഷമായിരിക്കും  കേരളീയമെന്നു

പ്രോഗ്രാം കോർഡിനേറ്ററും  ആർട് ഡിറ്റക്ടറുമായ സുബി ഫിലിപ്പ് പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് 6 മുതൽ 8:30 വരെ ഗാർലൻഡിലെ സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് ജൂബിലി ഹാളിലാണ് പരിപാടികൾക്ക് തിരശീല ഉയരുന്നത്.എല്ലാവരെയും കേരളീയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു.

പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ദീപക് മടത്തിൽ, വിനോദ് ജോർജ് ,സാബു മാത്യു, ജെയ്‌സി രാജു, സാബു മുക്കാലടിയിൽ, അഗസ്റ്റിൻ,എൻബേബി കൊടുവത്ത് ഫ്രാൻസിസ് ആംബ്രോസ് ഡിംപിൾ ജോസഫ് എന്നിവരാണ് കേരളീയം വൻ  വിജയമാകുന്നതിനു പ്രവർത്തിക്കുന്നത്.

വാർത്ത: പി പി ചെറിയാൻ

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7