gnn24x7

സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു

0
243
gnn24x7

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു. കോട്ടയം സ്വദേശി മെറിന്‍ ജോയിയാണ് മരിച്ചത്. ഇവര്‍ സൗത്ത് ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സാണ്.

രാവിലെ ഏഴര മണിക്ക് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. പാര്‍ക്കിംഗ് ലോട്ടില്‍ വെച്ചാണ് മെറിന് കുത്തേറ്റത്. കുത്തി വീഴ്ത്തിയ ശേഷം യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റുകയും ചെയ്തു.

സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷത്തോളമായി ഇവര്‍ പിരിഞ്ഞ് താമസിക്കുകയാണ്. ഇവര്‍ക്ക് രണ്ട് വയസ്സുള്ള ഒരു മകളുമുണ്ട്.

മെറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

gnn24x7