മസ്‌ക്വിറ്റ് (ഡാളസ്): മാർത്തോമാ സൗത്ത് വെസ്റ്റ് റീജിയണന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 5 ശനിയാഴ്ച ഹൂസ്റ്റണിലെ ഇമ്മാനുവൽ മാർത്തോമ്മാ ചർച്ചിൽ വെച്ച് സംഘടിപ്പിച്ച സൺഡേ സ്കൂൾ ഗാനമേള, പ്രഭാഷണം, ബൈബിൾ ക്വിസ് മത്സരങ്ങളിൽ ഡാലസ് സെന്റ് പോൾസ് മാർ തോമ ചർച്ചിൽ നിന്ന് പങ്കെടുത്തു വിജയികളായവരെ അനുമോദിച്ചു. സെന്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ നിന്ന് പങ്കെടുത്ത 22 പേരിൽ ജോവാൻ സൈമൺ: (സീനിയർ ഗ്രൂപ്പ് പ്രഭാഷണം രണ്ടാം സ്ഥാനം), ആരോൺ രജിത്ത്: (ജൂനിയർ ഹൈ ഗ്രൂപ്പ് ഗാനം രണ്ടാം സ്ഥാനം), സീനിയർ ഹൈ ഗ്രൂപ്പ് മായ ഈസോ: രണ്ടാം സ്ഥാനം.എന്നിവരാണ് വിജയികളായത്
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന അനുമോദനച്ചടങ്ങിൽ സിഎസ്ഐ കൊല്ലം-കൊട്ടാരകര ഭദ്രാസന അധ്യക്ഷൻ റവ.ഡോ.ഉമ്മൻ ജോർജ് വിജയികൾക്ക് പ്ലാക്കുകൾ നൽകി ആദരിച്ചു.


സെന്റ് പോൾസ് മാർ തോമ ചർച്ചിൽ നിന്നും ടെസ്സ ടോബി, ലിയോൺ ജേക്കബ്, ഏലിയാ തോമസ്, റിമ ചേലഗിരി, യോഹാൻ അലക്സ്, ബെനിറ്റ ബിജു, ആദിഷ് രജിത്ത്, ആരോൺ രജിത്ത്, രോഹൻ ചേലഗിരി, ട്വിങ്കിൾ ടോബി, ആനെറ്റ് അലക്സ്, ബെസലാൽ ജോർജ്, നേഹ അനീഷ്, മായ ഈസോ, ജെയിൻ തോമസ്, ജോവാൻ സൈമൺ എന്നിവരും ബൈബിൾ ക്വിസ്സിൽ എലൈജാ തോമസ്, ട്വിങ്കിൾ ടോബി, ആദിഷ് രജിത്ത്, ആരോൺ രജിത്ത്, ബെനിറ്റ ബിജു, നിയ ജോർജ്, നേഹ ജോർജ്, രോഹൻ ചേലഗിരി എന്നിവരും പങ്കെടുത്തു.

ഇടവക വികാരി ഷൈജു സി ജോയ് കുട്ടികളെ പരിശീലിപ്പിച്ച സോജി സ്കറിയാ, കെസിയ, സൺഡേ സ്കൂൾ അധ്യാപകർ, മാതാപിതാക്കൾ എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു. സൺഡേ സ്കൂൾ സൂപ്രണ്ട് തോമസ് ഈശോ നന്ദി പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU







































