ഒക്ലഹോമ:ജനുവരി 19 നു അമേരിക്കയിലുടനീളം മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറുടെ ജീവിതവും പൈതൃകവും സ്മരിച്ചുകൊണ്ട് വിവിധ പരിപാടികൾ നടന്നു.ഇതിനോടുബന്ധിച്ചു ഒക്ലഹോമ സിറ്റിയിലും വിപുലമായ ആഘോഷങ്ങൾ സംഘടിപ്പിച്ചു
ഫ്രീഡം സെന്ററിൽ നിന്ന് ഒക്ലഹോമ ഹിസ്റ്ററി മ്യൂസിയം വരെയായിരുന്നു നിശബ്ദ ജാഥ സംഘടിപ്പിച്ചത്.
ഒക്ലഹോമ സിറ്റി ഡൗണ്ടൗണിൽ നടന്ന വാർഷിക പരേഡിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു.
1986 മുതലാണ് നഗരത്തിൽ ഈ ആഘോഷങ്ങൾ സജീവമായി തുടങ്ങിയതെന്ന് ചടങ്ങിൽ പങ്കെടുത്തവർ ഓർമ്മിച്ചു.സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ ഇന്നത്തെ സമൂഹത്തിന് അത്യന്താപേക്ഷിതമാണെന്ന് പങ്കെടുക്കുന്നവർ അഭിപ്രായപ്പെട്ടു.
ക്ലാര ലൂപ്പറിനെപ്പോലെയുള്ളവരുടെ നേതൃത്വത്തിൽ നടന്ന പൗരാവകാശ പോരാട്ടങ്ങളെയും എൻ.എ.എ.സി.പി നേതാക്കൾ ചടങ്ങിൽ സ്മരിച്ചു.
വാർത്ത – പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































