gnn24x7

കോവിഡ്-19 വാക്സിൻ എടുക്കാത്തതിന്റെ പേരിൽ പിരിച്ചുവിട്ട 8,000-ത്തിലധികം സൈനികരെ തിരിച്ചെടുക്കും

0
226
gnn24x7

വാഷിംഗ്‌ടൺ ഡി സി :കോവിഡ്-19 വാക്സിൻ എടുക്കാത്തതിന്റെ പേരിൽ ഡിസ്ചാർജ് ചെയ്ത സൈനികരെ ട്രംപ് തിരിച്ചെടുക്കും.തിരിച്ചെടുക്കുന്ന  സൈനികരെ അവരുടെ മുൻ റാങ്കിലേക്ക് പുനഃസ്ഥാപിക്കും, കൂടാതെ അവർക്ക്  ആനുകൂല്യങ്ങളും നൽകുമെന്ന് എക്സിക്യൂട്ടീവ് ഉത്തരവിൽ പറയുന്നു.

“2021 മുതൽ 2023 വരെ, ബൈഡൻ ഭരണകൂടവും മുൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും 8,000-ത്തിലധികം സൈനികരെ അവരുടെ കോവിഡ്-19 വാക്സിനേഷൻ എടുക്കാത്തതിന്റെ പേരിൽ  ഡിസ്ചാർജ് ചെയ്തു,”  “2023-ൽ വാക്സിൻ മാൻഡേറ്റ് റദ്ദാക്കിയ ശേഷം, പിരിച്ചുവിട്ട 8,000-ത്തിലധികം സൈനികരിൽ 43 പേർ മാത്രമാണ് ബൈഡൻ ഭരണകൂടത്തിന്റെയും സെക്രട്ടറി ഓസ്റ്റിന്റെയും കീഴിൽ സേവനത്തിലേക്ക് മടങ്ങാൻ തിരഞ്ഞെടുക്കപ്പെട്ടത്.”

“കോവിഡ് വാക്സിൻ മാൻഡേറ്റിനെ എതിർത്തതിന് അന്യായമായി നമ്മുടെ സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഏതൊരു സൈനിക അംഗത്തെയും ഈ ആഴ്ച ഞാൻ മുഴുവൻ ശമ്പളത്തോടെ പുനഃസ്ഥാപിക്കും,” പ്രസിഡന്റായ സത്യാ പ്രതിജ്ഞ ചെയ്തതിനു ശേഷം നടത്തിയ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡന്റ് ട്രംപ്  പ്രഖ്യാപിച്ചിരുന്നു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7