gnn24x7

ഡാലസ് സ്കൂൾ ഓഫ് തിയോളജി അലുമിനി അസോസിയേഷന് നവനേതൃത്വം -ബാബു പി സൈമൺ

0
234
gnn24x7

ഡാളസ് : സെപ്റ്റംബർ 10നു  ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി ചർച്  റിച്ചാർഡ്സണിൽവച്ച് ഡാളസ് സ്കൂൾ ഓഫ് തിയോളജി അലുമിനി അസോസിയേഷൻ വാർഷിക യോഗം നടത്തപ്പെട്ടു. അലുമിനി അസോസിയേഷൻ പ്രസിഡൻറ് പാസ്റ്റർ മാത്യു സാമുവേൽ അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ ഡാളസ് സ്കൂൾ ഓഫ് തീയോളജി പ്രസിഡന്റ് പാസ്റ്റർ ഡോ. ജോസഫ് ഡാനിയൽ പ്രാരംഭ പ്രാർത്ഥനയ്ക്ക്  നേതൃത്വം നൽകി. പാസ്റ്റർ സ്റ്റാൻലി ഉമ്മൻ  ഏവരെയും മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്തു.

ഡാളസ് ഫോർട്ട് വർത്ത് പ്രദേശങ്ങളിൽ ദൈവവചനം പഠിക്കുവാൻ താല്പര്യപ്പെടുന്നുവർക്ക് അതിനുള്ള അവസരം ഉണ്ടാക്കേണ്ടതിനു 2007ൽ പാസ്റ്റർ ഡോക്ടർ എബ്രഹാം തോമസ്, പാസ്റ്റർ കെ കെ മാത്യു, പാസ്റ്റർ ഡോക്ടർ ജോസഫ് ഡാനിയേൽ, പാസ്റ്റർ ഡോക്ടർ തോമസ് മുല്ലയ്ക്കൽ എന്നീ നാല് ദൈവദാസൻ മാർക്ക് ലഭിച്ച ദൈവനിയോഗത്തൽ ഗാർലൻഡ് പട്ടണം ആസ്ഥാനമാക്കി ആരംഭിച്ച വേദപഠന കോളേജ് ആണ് ഡാളസ് സ്കൂൾ ഓഫ് തിയോളജി.

സെക്രട്ടറി : ബ്രദർ സജിത്ത് സക്കറിയ (മെട്രോ ചർച്, ഫാർമേഴ്‌സ് ബ്രാഞ്ച് )

നൂറിൽ പരം വിദ്യാർത്ഥികൾ ബൈബിൾ കോളേജിൽ നിന്നും ദൈവവചന ശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം  അമേരിക്കയുടെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ദൈവ വേലയിൽ ആയിരിക്കുന്നു എന്നുള്ളത് ഏറ്റവും സന്തോഷകരമായ അനുഭവമാണ് എന്ന് കോളേജ്  പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുന്ന പാസ്റ്റർ എബ്രഹാം തോമസ്  തൻറെ പ്രസംഗത്തിൽ ഓർപ്പിച്ചു.
കോവിഡിനു ശേഷം ഓൺലൈനിലൂടെ നടത്തപ്പെടുന്ന ക്ലാസ്സുകളിൽ  അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അനേകർ  ദൈവവചനം പഠിക്കുന്നതിന് തയ്യാറായി വരുന്നു എന്നുള്ളത്  ദൈവഹിതം ആയി കാണുന്നു എന്ന്  കോളേജിൻറെ  അക്കാദമിക് ഡീനായി പ്രവർത്തിക്കുന്ന പാസ്റ്റർ ഡോക്ടർ തോമസ് മുല്ലയ്ക്കൽ അഭിപ്രായപ്പെട്ടു.

വാർഷിക യോഗത്തിൽ പാസ്റ്റർ ജോൺസി ജോൺ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും  സുവിശേഷം എത്തിയിട്ടില്ല എന്നും  അവിടെ സുവിശേഷം എത്തിക്കുവാൻ നമുക്ക് ഓരോരുത്തർക്കും ചുമതലയുണ്ട് എന്നും പാസ്റ്റർ ജോൺസി പ്രസംഗത്തിലൂടെ ആഹ്വാനം ചെയ്തു.  തുടർന്ന് നടന്ന മീറ്റിംഗിൽ  2024-2026 വർഷത്തേക്ക്
പ്രസിഡന്റ് : പാസ്റ്റർ തോമസ് ജോൺ
(ഷാരോൺ ഫെല്ലോഷിപ്പ്  ചർച്, ഡാളസ് )
സെക്രട്ടറി : ബ്രദർ  സജിത്ത് സക്കറിയ
(മെട്രോ ചർച്, ഫാർമേഴ്‌സ് ബ്രാഞ്ച് )
ട്രഷറർ :  ഡോക്ടർ . ബാബു പി  സൈമൺ
(സെന്റ് പോൾ മാർ തോമ ചർച് ,ഡാളസ്  ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

പാസ്റ്റർ ഡോക്ടർ രാജേഷ് സെബാസ്റ്റ്യൻ,  പാസ്റ്റർ മാത്യു ജോർജ്, പാസ്റ്റർ മൈക്കിൾ ലവ്,  ബ്രദർ ജോസ് ചെറിയാൻ, സിസ്റ്റർ മേരി മാത്യു തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.  സിസ്റ്റർ ജിൻസി  ജെയിംസ് നയിച്ച പ്രൈസ് ആൻഡ് വർഷിപ് ടീം  ആരാധനയ്ക്ക് നേതൃത്വം നൽകി. ഡാളസ് സ്കൂൾ ഓഫ് തീയോളജി ട്രഷറർ ആയി പ്രവർത്തിക്കുന്ന ബ്രദർ സണ്ണി എബ്രഹാം നന്ദി അറിയിക്കുകയും പാസ്റ്റർ മാത്യു തോമസ് പ്രാർത്ഥനയോടുകൂടി യോഗം സമാപിക്കുകയും ചെയ്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
gnn24x7