അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരില്‍ ഭൂരിഭാഗവും ആഫ്രോ അമേരിക്കകാരെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യസംവിധാനങ്ങളുടെ അപര്യാപത തമൂലമാണ് ഇത് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചിക്കാഗോയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരില്‍ 70 ശതമാനവും ആഫ്രോ അമേരിക്കന്‍ വംശജരെന്ന് റിപ്പോര്‍ട്ടുകള്‍. ചിക്കാഗോയില്‍ മൊത്തം ജനസംഖ്യയിലെ 30 ശതമാനം മാത്രമാണ് ആഫ്രോ അമേരിക്കക്കാര്‍ ഉള്ളത്.
മില്‍വാക്കിയില്‍ 27 ശതമാനമാണ് ആഫ്രോ അമേരിക്കക്കാരുള്ളത്. അവിടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 81 ശതമാനമാണ്.
കാെറോണ വൈറസിന്റെ കണക്കെടുക്കുന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരപ്രകാരം ഫിലാഡല്‍ഫിയയിലും ദെത്രോയിത്തിലും തുടങ്ങി മറ്റു നഗരങ്ങളിലും ഇത് പോലെ ജനസംഖ്യക്ക് ആനുപാതികമല്ലാത്ത തരത്തില്‍ ആഫ്രോ അമേരിക്കക്കാര്‍ക്കിടയില്‍ കൊവിഡ് പടരുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് സ്ഥിരീകരിച്ചവരുടെ വംശത്തെപ്പറ്റിയുള്ള കൃത്യമായ വിവരങ്ങള്‍ യു.എസ് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇത്തരത്തില്‍ പുറത്തു വിടാതിരിക്കുന്നത് രാജ്യത്തുടനീളം ഈ കണക്കുകളില്‍ എത്രത്തോളം വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കണ്ടെത്താന്‍ പ്രയാസം സൃഷ്ടിക്കുമെന്നണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവരങ്ങള്‍ സര്‍ക്കാരിനോട് പുറത്തുവിടണമെന്നും അല്ലാത്ത പക്ഷം കൃത്യമായി മരുന്നുകളോ കാര്യങ്ങളോ വിതരണം ചെയ്യാന്‍ സാധിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
ഇത്തരത്തില്‍ കൊവിഡ് ബാധിതരുടെ വിവരങ്ങള്‍ ആരോഗ്യമേഖലയിലെ നിലവിലുള്ള അസമത്വങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുവെന്നും രോഗ ബാധിതരായവരുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലാത്തത് ആരോഗ്യ സംവിധാനങ്ങളുടെ പരിമിതി അനുഭവിക്കുന്ന അമേരിക്കയുടെ ആഫ്രിക്കന്‍ വംശജര്‍ പോലുള്ള വിഭാഗക്കാര്ക്ക് കൃത്യമായി മരുന്നോ മറ്റു സംവിധാനങ്ങളോ എത്തിക്കുന്നതിന് തടസ്സമാകുന്നുവെന്നും അഭിഭാഷക സമിതി വ്യക്തമാക്കി.
ആഫ്രോ അമേരിക്കക്കാര്‍ക്കിടയില്‍ കൊവി്ഡ് പടരുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് ട്രംപ് ചൊവ്വാഴ്ച പറഞ്ഞിരുന്നു.