gnn24x7

ലൈംഗിക കുറ്റവാളി 6 പേരെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്തുവെന്ന് ഉദ്യോഗസ്ഥർ -പി പി ചെറിയാൻ

0
204
gnn24x7

ഒക്‌ലഹോമ :ജയിലിൽ നിന്ന് മോചിതനായ ഒക്‌ലഹോമ ലൈംഗിക കുറ്റവാളി തന്റെ ഭാര്യയെയും അവളുടെ മൂന്ന് മക്കളെയും അവരുടെ രണ്ട് സുഹൃത്തുക്കളെയും തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തിയതായി  അധികൃതർ ബുധനാഴ്ച സ്ഥിരീകരിച്ചു.

കാണാതായ പെൺകുട്ടികളായ ഐവി വെബ്‌സ്റ്റർ (14), ബ്രിട്ടാനി ബ്രൂവർ (16), മക്ഫാഡന്റെ ഭാര്യ ഹോളി ഗസ് (35), അവരുടെ മൂന്ന് മക്കളായ റൈലി അലൻ (17), മൈക്കൽ മയോ (15), ടിഫാനി ഗസ് (13) എന്നിവരെയാണ് പൊലീസ് ഔദ്യോഗികമായി തിരിച്ചറിഞ്ഞത്.39 കാരനായ ലൈംഗിക കുറ്റവാളിയായ ജെസ്സി മക്ഫാഡൻ പിനീടു സ്വയം വെടിയുതിർത്തു ആത്മഹത്യ ചെയ്യുകയായിരുന്നു

റൂറൽ ഒക്‌ലഹോമയിലെ ഒരു അരുവിക്കരയിലും കനത്ത വനപ്രദേശത്തുനിന്നും തിങ്കളാഴ്ച കണ്ടെടുത്ത ആറു മൃതുദേഹങ്ങളുടെ തലയിൽ  9 എംഎം പിസ്റ്റൾ ഉപയോഗിച്ച്  ഒന്ന് മുതൽ മൂന്ന് തവണ വരെ വെടിവെച്ചിട്ടുണ്ടെന്ന് ഒക്‌മുൾജി പോലീസ് ചീഫ് ജോ പ്രെന്റിസ് പറഞ്ഞു.

ഒക്‌ലഹോമ സിറ്റിയിൽ നിന്ന് ഏകദേശം 90 മൈൽ (145 കിലോമീറ്റർ) കിഴക്ക് 6,000 പട്ടണമായ ഹെൻ‌റിയേറ്റയിലെ മക്‌ഫാഡന്റെ വീടിന് സമീപത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്, മറ്റൊരു കൗമാരക്കാരനിൽ നിന്ന് നഗ്‌നചിത്രങ്ങൾ അഭ്യർത്ഥിച്ചുവെന്ന് ആരോപിച്ച് അദ്ദേഹം വിചാരണ നേരിടേണ്ട ദിവസമായിരുന്നുവത്

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7