gnn24x7

ഓഐസിസി യുഎസ്‍എ ഹൂസ്റ്റൺ ചാപ്റ്റർ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് ഊഷ്മള സ്വീകരണം നൽകി

0
163
gnn24x7

 

ഹൂസ്റ്റൺ:  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ  കോൺഗ്രസ് യുഎസ്എ  (ഒഐസിസിയുഎസ്എ) യുടെ ആഭിമുഖ്യത്തിൽ വീക്ഷണം ദിനപത്രത്തിന്റെ എംഡിയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയും കെഎസ് യു    മുൻ സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് ജയ്സൺ ജോസഫിന് ഹൂസ്റ്റണിൽ ഊഷ്മള സ്വീകരണം നൽകി.

ഒക്ടോബർ 29 ന്  ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോർഡിലെ അപ്ന ബസാർ ഹാളിൽ വച്ച്  സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ ഓഐസിസി യുഎസ്എ   നാഷണൽ പ്രസിഡന്റ് ബേബി മണക്കുന്നേൽ .അധ്യക്ഷത വഹിക്കുകയും  ആമുഖ പ്രസംഗം നടത്തുകയും ചെയ്തു.

ഹൂസ്റ്റൺ ചാപ്റ്റർ  പ്രസിഡണ്ട്  വാവച്ചൻ മത്തായി ജെയ്‌സണെ പൊന്നാടയണിയിച്ച്‌ സ്വാഗതം ആശംസിച്ചു.

പ്രവർത്തകരും നേതാക്കളും ജെയ്സണെ ഷാളുകൾ അണിയിച്ചു സ്വീകരിച്ചു.

ഹൂസ്റ്റനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്‌ട്രിക്‌ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഫോട്ബെൻഡ്  പ്രസിൻക്ക്ട് 3 കോൺസ്റ്റബിളായിമത്സരിക്കുന്ന പോലീസ് ഓഫീസർ മനു. പി,  ഒഐസിസി സതേൺ റീജിയൻ നേതാക്കളായ  ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, വൈസ് പ്രസിഡണ്ട് പൊന്നു പിള്ള, വനിതാ വിഭാഗം ചെയർ പേഴ്സൺ ഷീല ചെറു,  സൗത്ത്  ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് ജനറൽ സെക്രട്ടറി ബ്രൂസ് കൊളംബയിൽ, മാർട്ടിൻ ജോൺ,  ജെയിംസ് വെട്ടിക്കനാൽ. സുഗു ജേക്കബ്  ഒഐസിസി റീജിയണൽ ചാപ്റ്റർ ഭാരവാഹികളായ ബിബി പാറയിൽ, അലക്സ് തെക്കേതിൽ, ബിജു ചാലയ്ക്കൽ, രാജീവ് റൊണാൾസ്. സിനു കുര്യാക്കോസ്, എബ്രഹാം തോമസ് (അച്ചൻകുഞ്ഞു) സജി ഇലഞ്ഞിക്കൽ, ആൻഡ്രൂസ് ജേക്കബ്,ബിജു തങ്കച്ചൻ, റോഷി സി. മാലേത്ത് ,ജെയിംസ് ചിറത്തട, സിനു കുര്യാക്കോസ്, ബെന്നി മത്തായി, സീന ബെന്നി   തുടങ്ങിയവർ ആശംസകളറിയിച്ച്‌ സംസാരിച്ചു.

തുടർന്ന് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും, അടുത്ത് നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചും , വീക്ഷണം പത്രത്തിന്റെ വരിക്കാരെ വര്ധിപ്പിക്കുന്നതിനെക്കുറിച്ചും ജെയ്സൺ തന്റെ  പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ  മുഖപത്രമായ  വീക്ഷണം പത്രം അതിന്റെ വളര്ർച്ചയുടെ പ്രധാന ഘട്ടത്തിൽ കൂടിയാണ് കടന്നു പോകുന്നത്. ദിന പത്രത്തോടൊപ്പം തന്നെ വീക്ഷണം ഇ- പേപ്പറിനും തുടക്കം കുറിക്കുവാൻ കഴിഞ്ഞു. പ്രവാസികളുടെ വാർത്തകളും ലേഖനങ്ങളും  മാത്രം ഉൾപ്പെടുത്തി ഏറ്റവും അടുത്ത് തന്നെ പ്രവാസി സ്പെഷ്യൽ  പേജ് തുടങ്ങും. നോർത്ത് അമേരിക്കൻ മലയാളികൾക്ക് മാത്രമായി ഒരു “അമേരിക്കൻ പേജും” ഉടൻ തുടങ്ങുമെന്ന് ജെയ്‌സൺ പ്രഖ്യാപിച്ചപ്പോൾ സദസ്സ് നിറഞ്ഞ കരഘോഷം നടത്തി.      

     

ഒഐസിസി യൂഎസ്എ ചാപ്റ്റർ സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചു.  ഒഐസിസി യുഎസ്എ ജനറൽ സെക്രട്ടറി ജീമോൻ റാന്നി നന്ദി പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ – ഒഐസിസി യുഎസ്എ മീഡിയ ചെയർ  

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
gnn24x7