gnn24x7

സ്‌കൂളുകളെ ബൈബിൾ പഠിപ്പിക്കുന്നതിനും മാർഗനിർദേശം നൽ ക്കുന്നതിനും നിർബന്ധിക്കുമെന്ന് ഒക്‌ലഹോമ സംസ്ഥാന സൂപ്രണ്ട്

0
166
gnn24x7

ഒക്‌ലഹോമ : ഒക്‌ലഹോമ  സ്‌കൂളുകളെ ബൈബിൾ പഠിപ്പിക്കുന്നതിനും മാർഗനിർദേശം നൽക്കുന്നതിനും നിർബന്ധിക്കുമെന്നും  ഉത്തരവിനെ എതിർക്കുന്ന ജില്ലകളെ” അടിച്ചമർത്തുമെന്നും ഒക്‌ലഹോമ  സംസ്ഥാന സൂപ്രണ്ട് പറഞ്ഞു. അഞ്ച് മുതൽ 12 വരെയുള്ള വിഷയങ്ങളും ഗ്രേഡ് തലങ്ങളും അനുസരിച്ച് ബൈബിൾ എങ്ങനെ പഠിപ്പിക്കണമെന്ന് മാർഗ്ഗനിർദ്ദേശങ്ങൾ വിശദമാക്കുന്നു.ഒക്‌ലഹോമ സ്റ്റേറ്റ് സൂപ്രണ്ട് റയാൻ വാൾട്ടേഴ്‌സ് ബുധനാഴ്ച പബ്ലിക് സ്‌കൂളുകളിൽ സംസ്ഥാനത്തിൻ്റെ വിവാദ ബൈബിൾ മാൻഡേറ്റ് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

 5 മുതൽ 12 വരെയുള്ള ഗ്രേഡുകളിലെ അധ്യാപകരോട് വാൾട്ടേഴ്‌സ് അവരുടെ പാഠങ്ങളിൽ ബൈബിൾ ഉൾപ്പെടുത്താൻ ഉത്തരവിട്ടു, “നമ്മുടെ രാജ്യത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളും ചരിത്രപരമായ സന്ദർഭവും വിദ്യാർത്ഥികൾ മനസ്സിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ” ബൈബിൾ ആവശ്യമാണെന്ന്  അദ്ദേഹം വാദിച്ചു

ഈ ഉത്തരവിനെത്തുടർന്ന് സിവിൽ ലിബർട്ടീസ് ഗ്രൂപ്പുകളിൽ നിന്നും ഒക്ലഹോമ എജ്യുക്കേഷൻ അസോസിയേഷനിൽ നിന്നും  അധ്യാപകർ, അഡ്മിനിസ്ട്രേറ്റർമാർ, മറ്റ് സ്കൂൾ ജീവനക്കാർ എന്നിവരുടെ കൂട്ടായ്മയിൽ നിന്നും .തീവ്രമായ പ്രതികരണം ഉണ്ടായി –

ഭരണഘടനാ സാധുതയെക്കുറിച്ച് പറയുമ്പോൾ, യു.എസ് സുപ്രീം കോടതി സ്കൂളുകളിലെ നിർബന്ധിത മതപരമായ ആചാരങ്ങൾ അല്ലെങ്കിൽ പാഠങ്ങൾക്കെതിരെ വിധി പ്രസ്താവിച്ചിരുന്നു

1980-ൽ, കെൻ്റക്കിയുടെ അന്നത്തെ നിയമം പത്ത് കൽപ്പനകളുടെ ഒരു പകർപ്പ് പൊതു ക്ലാസ് മുറികളിൽ പോസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെടുന്നത് “മതേതര നിയമനിർമ്മാണ ലക്ഷ്യങ്ങളില്ലാത്തതും” “വ്യക്തമായി മതപരമായ സ്വഭാവമുള്ളതുമാണ്” എന്ന് സുപ്രീം കോടതി നിർണ്ണയിച്ചു.

അതിന് ഏകദേശം 20 വർഷം മുമ്പ്, സ്‌കൂൾ സ്‌പോൺസർ ചെയ്യുന്ന ഭക്തിനിർഭരമായ പ്രാർത്ഥനയും പൊതുവിദ്യാലയങ്ങളിലെ ബൈബിൾ വായനയും ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു.

വാർത്ത: പി പി ചെറിയാൻ  

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7