gnn24x7

ഉമ്മൻ ചാണ്ടിക്ക് പകരം ഉമ്മൻ ചാണ്ടി മാത്രം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്റർ

0
304
gnn24x7

ഹൂസ്റ്റൺ: നിയമസഭാ സാമാജികനായി 50 വർഷം പൂർത്തീകരിച്ച് ചരിത്രത്തിൽ ഒരു പടികൂടി നടന്നടുത്ത ജനനായകനും മുൻ മുഖ്യമന്ത്രിയും കേരള ജനതയുടെ ആരാധ്യനുമായ ഉമ്മൻ ചാണ്ടിയ്ക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്റർ അനുമോദനങ്ങൾ അർപ്പിച്ചു.

സെപ്തംബർ 20നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാ‌ഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ വച്ചായിരുന്നു കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടുള്ള സമ്മേളനം നടന്നത്.  

പുതുപ്പള്ളിയുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ്‌ കേരള നിയമസഭയിൽ 50 വർഷം പൂർത്തീകരിച്ചപ്പോൾ അത് അസുലഭ നേട്ടമായി കണക്കാക്കി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു വർഷം മുഴുവൻ ആഘോഷിക്കുമ്പോൾ ഹൂസ്റ്റണിലെ കോൺഗ്രസ്സുകാരും അത്‌ ആഘോഷമാക്കി മാറ്റുകയാണ്‌. 1970 പുതുപ്പുള്ളി മണ്ഡലത്തിൽ നിന്ന് തുടങ്ങിയ ജൈത്രയാത്ര തുടർച്ചയായ 11 തിരഞ്ഞെടുപ്പ് വിജയങ്ങളുമായി തുടരുന്നു.

ഐഒസി ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഈശ്വരപ്രാർത്ഥനയോട് കൂടി ആരംഭിച്ച യോഗത്തിൽ നിരവധി പ്രവർത്തകർ സംബന്ധിച്ചു. ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി വാവച്ചൻ മത്തായി സ്വാഗതം ആശംസിച്ചു.

ഉമ്മൻചാണ്ടിയെ നെഞ്ചിലേറ്റിയ ഹൂസ്റ്റണിലെ കോൺഗ്രസ് പ്രവർത്തകർ സന്തോഷ പ്രകടനമായി കേക്ക് മുറിച്ചു കൊണ്ടാണ് സമ്മേളനത്തിനു തുടക്കം കുറിച്ചത്.  

തുടർന്ന്‌ സമ്മേളനത്തിൽ സംബന്ധിച്ചവർ പലരും ഉമ്മൻ ചാണ്ടിയോടൊത്തു പ്രവർത്തിച്ച അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ആശംസകൾ അർപ്പിച്ചു.

ഐഒസി നാഷണൽ വൈസ് പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ഹൂസ്റ്റൺ ചാപ്റ്റർ ചെയർമാൻ ജോസഫ് ഏബ്രഹാം, ഐഒസി ടെക്സാസ് ചാപ്റ്റർ ജനറൽ സെക്രട്ടറി ജീമോൻ റാന്നി, സാമൂഹ്യ പ്രവർത്തകൻ കൂടിയായ റവ. എ.വി.തോമസ് അമ്പലവേലിൽ, ജോർജ്‌ ഏബ്രഹാം തുടങ്ങിയവർ തങ്ങളുടെ ഉമ്മൻ ചാണ്ടിയുമായുള്ള വ്യക്തിപരമായ അനുഭവങ്ങൾ പങ്കുവെച്ചു.  

സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു തന്റെ ബോംബയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തനാനുഭവങ്ങൾ പങ്കിട്ടതും ശ്രദ്ധേയമായി.  

അടുത്തയിടെ പുതുപ്പള്ളിയിൽ വച്ച് നടന്ന സുവർണജൂബിലി ആഘോഷവേളയിൽ 1970 ലെ തിരഞ്ഞെടുപ്പിൽ തന്നോടുള്ള സുഹൃത്ബന്ധം മൂലം സംഘടനാ കോൺഗ്രസ്സിൽ നിന്ന് രാജി വച്ച് തന്റെ വിജയന്തിനായി അഹോരാത്രം പ്രവർത്തിച്ച ഒരു ബാബു ചിറയിലിനെ പറ്റി ഉമ്മൻ ചാണ്ടി പരാമര്ശിച്ചപ്പോൾ താൻ അഭിമാന പുളകിതനായെന്നു വി.വി.ബാബുക്കുട്ടി സി.പി.എ (അന്നത്തെ ബാബു ചിറയിൽ) പറഞ്ഞു.

ട്രഷറർ ഏബ്രഹാം തോമസ്, മാമ്മൻ ജോർജ്, ബിനോയ് ലൂക്കോസ് തത്തംകുളം, എബി കെ, ഐസക്ക്, ഡാനിയേൽ ചാക്കോ, ആൻഡ്രൂസ് ജേക്കബ്, ആൽബർട്ട് ടോം, മാത്യൂസ് മാത്തുള്ള, ബിബി പാറയിൽ, സജി ഇലഞ്ഞിക്കൽ തുടങ്ങിയവരും ആശം സകൾ അറിയിച്ചു.

വൈസ് പ്രസിഡണ്ട് പൊന്നു പിള്ള നന്ദി പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് എല്ലാവർക്കും പായസവും നൽകി.  

റിപ്പോർട്ട്: ജീമോൻ റാന്നി 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here