വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട സ്വദേശി ജോസഫ് കുരുവിളയാണ് മരിച്ചത്. വാര്യപുരം ഉപ്പുകണ്ടത്തിൽ കുടുംബാംഗമാണ്. ഇതോടെ കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 29 ആയി.
അമേരിക്കയിൽ കോവിഡ് മരണ നിരക്ക് ഉയരുകയാണ്. . ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ് 24 മണിക്കൂറിനിടെ 1500 ലധികം പേർ മരിച്ചു. രാജ്യത്ത് ആകെ മരണം 23,640 ആയി. രോഗബാധിതരുടെ എണ്ണം ആറ് ലക്ഷത്തോട് അടുക്കുകയാണ്.
ലോകത്ത് ഇതുവരെ 19.24ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. മരണ സംഖ്യ 1,19,691 ആയി. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 5.86 ലക്ഷം പേര്‍ കൊവിഡ് ബാധിതരാണ്. 32,988 പേര്‍ അമേരിക്കയില്‍ രോഗമുക്തി നേടിയിട്ടുണ്ട്. അമേരിക്കയില്‍ ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്- 7349.






































