gnn24x7

ഒക്‌ലഹോമയിൽ ഇരട്ടക്കൊലപാതകം നടത്തിയ ഫിലിപ്പ് ഹാൻ‌കോക്കിൻറെ വധശിക്ഷ നടപ്പാക്കി -പി പി ചെറിയാൻ

0
379
gnn24x7

  

മക്കലെസ്റ്റർ – ഒക്‌ലഹോമ സിറ്റിയിൽ ഇരട്ടക്കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫിലിപ്പ് ഡീൻ ഹാൻ‌കോക്കിൻറെ വധ ശിക്ഷ വ്യാഴാഴ്ച രാവിലെ നടപ്പാക്കി. അദ്ദേഹത്തിന് 59 വയസ്സായിരുന്നു.

ആറ് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2021 ഒക്‌ടോബർ അവസാനം വധശിക്ഷ പുനരാരംഭിച്ചതിന് ശേഷം ഇത് സംസ്ഥാനത്തിന്റെ 11-ാമത്തെ വധശിക്ഷയാണ്.ഈ വർഷം വധിക്കപ്പെട്ട നാലാമത്തെയും.

ഗവർണർ കെവിൻ സ്റ്റിറ്റ് ദയാഹർജി തള്ളിയതിനെത്തുടർന്ന് 2001-ലെ ഇരട്ടക്കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫിലിപ്പ് ഡീൻ ഹാൻ‌കോക്കിനെ വധ ശിക്ഷ നടപ്പാക്കുകയായിരുന്നു .

മാരകമായ വിഷ മിശ്രിതം കുത്തിവയ്പ്പിന് ശേഷം ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വെച്ച് രാവിലെ 11:29 ന് ഹാൻകോക്കിന്റെ മരണം സ്ഥിരീകരിച്ചു.

2001-ൽ ഒക്‌ലഹോമ സിറ്റിയിൽ രണ്ടുപേരെ മാരകമായി വെടിവെച്ചുകൊന്നതായി ഹാൻകോക്ക് സമ്മതിച്ചെങ്കിലും സ്വയരക്ഷയ്ക്കുവേണ്ടിയാണ് താൻ കൊലപ്പെടുത്തിയതെന്ന് ഗർണിയിൽ നിന്നുള്ള അവസാന പ്രസ്താവനയിൽ ഹാൻകോക്ക് പറഞ്ഞു. ബുധനാഴ്ച അവസാന ഭക്ഷണത്തിനായി ഹാൻകോക്ക് ഫ്രൈ ചിക്കനും റൂട്ട് ബിയറും കഴിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7