വാഷിംഗ്ടണ്‍: മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഗ്രീൻ കാർഡിന് ഏര്‍പ്പെടുത്തിയ താത്ക്കാലിക നിരോധനം പ്രസിഡന്റ് ജൊ ബൈഡന്‍ നീക്കി. കൊവിഡ് മഹാമാരിക്കാലത്ത് അമേരിക്കക്കാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ സംരക്ഷിക്കണം എന്നു പറഞ്ഞാണ് ട്രംപ് ഗ്രീൻ കാർഡിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
ഗ്രീന്‍കാര്‍ഡുകള്‍ നിരോധിക്കുന്നത് മൂലം വ്യാവസായിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും
ഗ്രീന്‍കാര്‍ഡുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ട്രംപിന്റെ നയം അമേരിക്കന്‍ താത്പര്യങ്ങള്‍ക്ക് എതിരാണെന്നും നിരോധനം നീക്കി കൊണ്ട് ബൈഡന്‍ പറഞ്ഞു.
ട്രംപ് ഗ്രീന്‍കാര്‍ഡുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത് മാർച്ച് 31 വരെയായിരുന്നു. ബൈഡന്റെ ഈ തീരുമാനം ഇന്ത്യക്കാരുൾപ്പടെ നിരവധി പേർക്ക് ആശ്വാസകരമാകും. അതേസമയം മുസ്‌ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ നിരോധനവും ബൈഡൻ നീക്കിയിരുന്നു.