gnn24x7

കെപിസിസി പ്രസിഡന്റിന്റെ അറസ്റ്റിൽ അമേരിക്കയിലും പ്രതിഷേധം; ഒഐസിസി യൂഎസ്എ കരിദിനം ആചരിച്ചു

0
300
gnn24x7
  • പി.പി.ചെറിയാൻ  

ഹൂസ്റ്റൺ: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത പിണറായി സർക്കാരിന്റെ ഫാസിസ്റ്റ്  നടപടിയിൽ പ്രതിഷേധിച്ച് ഓവർസീസ് ഇന്ത്യൻ കൽച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്‌എ) വിവിധ ചാപ്റ്ററുകളുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു.

ഒഐസിസി യൂഎസ്എ  ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ
യോഗത്തിൽ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡണ്ട് ബേബി മണക്കുന്നേൽ സമ്മേളനം ഉത്‌ഘാടനം ചെയ്തു.

ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതമാശംസിച്ചു.

റീജിയണൽ,ചാപ്റ്റർ നേതാക്കളായ ജോജി ജോസഫ് , മൈസൂർ തമ്പി, പൊന്നു പിള്ള, ഷീല ചെറു, എസ് .കെ. ചെറിയാൻ, എബ്രഹാം തോമസ്, സെബാസ്റ്റ്യൻ പാലാ, സജു ജോസഫ്, ജോർജ് കൊച്ചുമ്മൻ, ഡാനിയേൽ ചാക്കോ, സജി ഇലഞ്ഞിക്കൽ, വർഗീസ് ചെറു,ബിജു തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.  

 
  
ഒഐസിസി ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ ആഹ്വാനം അനുസരിച്ച് വിവിധ ലോകരാജ്യങ്ങളിലുള്ള  ഒഐസിസി കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങളും കരിദിനവും സംഘടിപ്പിച്ചു.

സമ്മേളന ശേഷം ആവേശഭരിതരായ പ്രവർത്തകർ  ഒത്തുചേർന്ന് ” കെ സുധാകരനെ അറസ്റ്റ് ചെയത്‌, പോലീസ് കാട്ടിയ തെമ്മാടിത്തരം, പ്രതിഷേധം, പ്രതിഷേധം കേരളമാകെ പ്രതിഷേധം, അമേരിക്കയിലും പ്രതിഷേധം, നാഷണൽ കോൺഗ്രസ് സിന്ദാബാദ്, ഒഐസിസി സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു പ്രതിഷേധം കടുപ്പിച്ചു.

പ്രതിഷേധ സൂചകമായി പങ്കെടുത്തവർ കറുത്ത വസ്ത്രം ധരിച്ചു, കറുത്ത ബാഡ്‌ജും ധരിച്ചാണ് കരിദിന ത്തിൽ പങ്കെടുത്തത്.

        
കേരളത്തിനെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമായി അറസ്റ്റ് ദിനത്തെ കാലം വിലയിരുത്തും. സമ്മേളനം കോൺഗ്രസിനും കെ സുധാകരനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL

gnn24x7