സിംഗപ്പൂർ: 2018-ൽ സിംഗപ്പൂരിൽ മയക്കുമരുന്നുമായി പിടിക്കപ്പെട്ട ഒരു വനിതയെ വെള്ളിയാഴ്ച വധിച്ചു. 2004-ന് ശേഷം ഏകദേശം 20 വർഷത്തിനിടെ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യത്തെ വനിതയായി സരിദേവി.
സരിദേവി ബിന്റെ ജമാനി (45)യെ വെള്ളിയാഴ്ച തൂക്കിലേറ്റിയതായി സിംഗപ്പൂരിലെ സെൻട്രൽ നാർക്കോട്ടിക് ബ്യൂറോ വാർത്താക്കുറിപ്പിൽ അറിയിച്ചു.
2018-ൽ 30.72 ഗ്രാം (ഏകദേശം 1.08 ഔൺസ്) ഡയമോർഫിൻ അല്ലെങ്കിൽ ശുദ്ധമായ ഹെറോയിൻ പിടികൂടിയതിന് ശേഷമാണ് സരിദേവി ശിക്ഷിക്കപ്പെട്ടത്. മയക്കുമരുന്ന് ദുരുപയോഗ നിയമപ്രകാരം, 15 ഗ്രാമിൽ കൂടുതൽ ഹെറോയിൻ പിടിക്കുന്ന ആരെയും വധശിക്ഷക്കു വിധേയരാക്കുമെന്ന് ബ്യൂറോ പറഞ്ഞു.
അറസ്റ്റിലാകുന്ന സമയത്ത് സരിദേവിയുടെ കൈവശം ഉണ്ടായിരുന്ന മയക്കു മരുന്നിന്റെ അളവ് “അതിന്റെ ഇരട്ടിയിലധികം ആയിരുന്നു” എന്ന് ബ്യൂറോ കൂട്ടിച്ചേർത്തു.
ബ്യൂറോ ആരംഭിച്ച ഓപ്പറേഷനിൽ 2016 ജൂൺ 17 ന് സിംഗപ്പൂരിലെ എച്ച്‌ഡിബി ഫ്ലാറ്റിൽ വച്ച് യുവതിയെ അറസ്റ്റ് ചെയ്തു കുറ്റം ചുമത്തുകയായിരുന്നു
2018 സെപ്തംബർ 20-ന്, വധശിക്ഷ വിധിച്ച സമയത്ത്, സരിദേവിക്കു നിരന്തരമായ വിഷാദരോഗവും ഗുരുതരമായ ലഹരിവസ്തുക്കളുടെ ഉപയോഗ ക്രമക്കേടും അനുഭവിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചുവെങ്കിലും പരിഗണിക്കപ്പെട്ടില്ല.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA