gnn24x7

ഗാൽവെസ്റ്റൺ ബീച്ചിൽ കാണാതായ ഇരട്ട ആൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു -പി പി ചെറിയാൻ

0
289
gnn24x7

ഗാൽവെസ്റ്റൺ: (ടെക്സസ്) – കുടുംബത്തോടൊപ്പം പ്ലഷർ പിയറിൽ ഒരു യാത്രയ്ക്കിടെ ഞായറാഴ്ച കാണാതായ 13 വയസ്സുള്ള ഇരട്ട ആൺകുട്ടികൾക്കായി തിരച്ചിൽ നടക്കുന്നതായി ഗാൽവെസ്റ്റൺ ബീച്ച് പട്രോൾ അറിയിച്ചു.

സഹോദരങ്ങളായ ജെഫേഴ്സണും ജോസ്യു പെരസും വൈകുന്നേരം 4:30 ന് ബീച്ചിന്റെ പടിഞ്ഞാറ് ഭാഗത്ത് അവസാനമായി കണ്ടതായി അധികൃതർ പറഞ്ഞു.

വൈകീട്ട് അഞ്ചരയോടെയാണ് കുടുംബാംഗങ്ങൾ പോലീസിനെ വിളിച്ചത്. ആൺകുട്ടികൾ അപ്രത്യക്ഷരായതിന് ശേഷം ആരും കണ്ടില്ലെന്ന് പറഞ്ഞു.

കോസ്റ്റ് ഗാർഡും ഗാൽവെസ്റ്റൺ ഐലൻഡ് ബീച്ച് പട്രോളും പോലീസും അഗ്നിശമനസേനയും ഇഎംഎസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുന്നു

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here