gnn24x7

പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ വിക്ഷേപണം ശനിയാഴ്ച

0
290
gnn24x7

സ്വകാര്യ ബഹിരാകാശ വാഹനത്തില്‍ സഞ്ചാരികളെ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെത്തിലെത്തിക്കാനുള്ള പ്രമുഖ വ്യവസായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ വിക്ഷേപണം ശനിയാഴ്ച നടക്കും. രണ്ട് നാസ ഗവേഷകരുമായി ഇന്നലെ തുടങ്ങാനിരുന്ന ദൗത്യം മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി വയ്‌ക്കേണ്ടിവന്നിരുന്നു.

വിക്ഷേപണം ശനിയാഴ്ച വൈകിട്ട് 3.22-ന് (ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.52) നടക്കുമെന്ന് നാസയും സ്‌പേസ് എക്‌സും അറിയിച്ചു. നാസയുമായി കൈകോര്‍ത്ത് സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച് (ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍) ചരിത്രം രചിക്കുകയാണ് ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യം. ടേക്കോഫിന് 17 ഇരുപത് മിനിറ്റ് മുന്‍പാണ് ദൗത്യം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.ഫാല്‍ക്കണ്‍ 9 റോക്കറ്റും ഡ്രാഗണ്‍ സ്വകാര്യ ബഹിരാകാശ വാഹനവും വീണ്ടും വിക്ഷേപണത്തിനു സജ്ജമായി വരുന്നു.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ ലോഞ്ച് പാഡ് 39 എയില്‍ നിന്നുമായിരിക്കും സ്‌പേസ് എക്‌സ് വിക്ഷേപണം. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ്  അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011-ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here