gnn24x7

രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുത്തി പരിക്കേൽപ്പിച്ച പ്രതി വെടിയേറ്റ് മരിച്ചു -പി പി ചെറിയാൻ

0
266
gnn24x7

ഹൂസ്റ്റൺ( ടെക്സസ്) – തെക്കുപടിഞ്ഞാറൻ ഹൂസ്റ്റണിൽ ശനിയാഴ്ച രാവിലെ രണ്ട് ഉദ്യോഗസ്ഥരുടെ മുഖത്ത് കുത്തി പരിക്കേൽപ്പിച്ച   പ്രതി പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

മിൽഫോയിൽ ലെയ്‌നിനടുത്തുള്ള അഗരിറ്റ ലെയ്‌നിലെ 13300 ബ്ലോക്കിൽ ശനിയാഴ്ച രാവിലെ 9:10 ഓടെയാണ് സംഭവം നടന്നതെന്ന് ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

വീട്ടിൽ അമ്മയും അച്ഛനും തമ്മിൽ   ബഹളം നടക്കുന്നുവെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു   സംഭവസ്ഥലത്ത് ഇല്ലാതിരുന്ന ഒരു മകളാണെന്ന് ഉദ്യോഗസ്ഥന്മാരെ വിളിച്ചത്

ഉദ്യോഗസ്ഥർ എത്തിയപ്പോൾ, സംശയാസ്പദമായ ആളുമായി സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി ഒരു കത്തി പുറത്തെടുത്ത് രണ്ട് ഉദ്യോഗസ്ഥരെയും കുത്തുകയായിരുന്നു, തുടർന്ന് പ്രതിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് സംശയാസ്പദമായ പുരുഷൻ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു . പ്രതി  ആരാണെന്നോ വീട്ടിലെ മറ്റുള്ളവരുമായുള്ള ബന്ധമോ അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല.

പ്രതിക്ക് മാനസിക രോഗത്തിന്റെ ചരിത്രമുണ്ടെന്ന് എച്ച്പിഡി ചീഫ് ട്രോയ് ഫിന്നർ പറഞ്ഞു.

നോർത്ത് ഈസ്റ്റ് ഡിവിഷനിൽ മൂന്ന് വർഷത്തെ സർവീസുള്ള വിമുക്തഭടനായ ഒരു ഉദ്യോഗസ്ഥന്റെ താടിയെല്ലിനും , വെസ്റ്റ് ഡിവിഷനിൽ നിയോഗിക്കപ്പെട്ട 15 വർഷത്തെ സർവീസുള്ള  മറ്റൊരു ഉദ്യോഗസ്ഥനുമാണ്  കുത്തേറ്റിരിക്കുന്നതെന്നു ചീഫ് ട്രോയ് ഫിന്നർ പറഞ്ഞു.

രണ്ട് പോലീസുകാരെയും മെമ്മോറിയൽ ഹെർമനിലെ ടെക്‌സസ് മെഡിക്കൽ സെന്ററിലേക്ക് മാറ്റിയതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട  രണ്ട് പോലീസുകാരെ അഡ്മിനിസ്‌ട്രേറ്റീവ് അവധിയിൽ പ്രവേശിപ്പിച്ചതായും ചീഫ് പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here