gnn24x7

നഴ്‌സിനെ ചുറ്റികകൊണ്ട് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി – പി പി ചെറിയാൻ

0
245
gnn24x7

ഫ്‌ളോറിഡ:1988 ൽ മെൽബണിൽ നഴ്‌സിനെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ തടവുകാരനായ ജെയിംസ് ഫിലിപ്പ് ബാൺസിന്റെ വധശിക്ഷ  ഫ്ലോറിഡയിൽ  നടപ്പാക്കി.16 വർഷത്തെ ജയിൽ വാസത്തിനു  ശേഷമാണ് വ്യാഴാഴ്ച രാത്രി  ജെയിംസ് ഫിലിപ്പ് ബാൺസിന്റെ (61)  വധശിക്ഷ   റെയ്‌ഫോർഡിലെ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ വച്ച് നടപ്പാക്കിയത്. മാരകമായ വിഷ മിശ്രിതം സിരകളിലേക്ക്  കടത്തിവിട്ടതിനു ശേഷം 6:13 ന് ബാൺസിന്റെ മരണം സ്ഥിരീകരിച്ചു

1997-ൽ തന്റെ ഭാര്യ ലിൻഡ ബാർണസിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടയിൽ  അദ്ദേഹം രണ്ടാമത്തെ കൊലപാതകം സമ്മതിച്ചു. 2005-ൽ, മെൽബണിലെ നഴ്‌സ് പട്രീഷ്യ “പാറ്റ്‌സി” മില്ലറെ അവളുടെ വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയതായി അദ്ദേഹം ഒരു സ്റ്റേറ്റ് പ്രോസിക്യൂട്ടർക്ക് കത്തെഴുതി.മില്ലറെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും പിന്നീട് ചുറ്റികകൊണ്ട് അടിക്കുകയും ചെയ്തതായി അദ്ദേഹം സമ്മതിച്ചു. ഡിഎൻഎ തെളിവുകൾ ബാർണസിനെ കൊലപാതകവുമായി ബന്ധപ്പെടുത്തി, ഒടുവിൽ 2007-ൽ അദ്ദേഹം കുറ്റസമ്മതം നടത്തിയതിന് ശേഷം ജൂറി  വധശിക്ഷയ്ക്ക് വിധിച്ചു.

തന്റെ ശിക്ഷ സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ബാൺസ് അടുത്തിടെ എല്ലാ നിയമ അപ്പീലുകളും നിരസിച്ചു .തീരുമാനത്തെ മാനിക്കുകയല്ലാതെ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല.

ഈ വർഷം ഫ്ലോറിഡയിൽ വധ ശിക്ഷക്കു വിധേയനാക്കപ്പെടുന്ന അഞ്ചാമത്തെ വ്യക്തിയാണ് ബാർൺസ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7