gnn24x7

യുഎസിൽ ഫൈസര്‍ വാക്സീന്‍ മൂന്നാം ഡോസിന് അനുമതി നല്‍കി FDA

0
678
gnn24x7

യുഎസിൽ 65 വയസ്സിനു മുകളിലുള്ളവര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ഫൈസര്‍ വാക്സീന്‍ മൂന്നാം ഡോസിന് യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) അനുമതി നല്‍കി. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ആറ് മാസത്തിന് ശേഷമാണ് മൂന്നാം ഡോസ് നല്‍കേണ്ടത്.

ഡെല്‍റ്റ വകഭേദം ഭീഷണിയുയര്‍ത്തുന്നതിനാലാണ് മൂന്നാം ഡോസിന് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം 16 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കണമോയെന്ന് കൂടുതല്‍ പഠനം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

gnn24x7