gnn24x7

കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാർക്ക് മാപ്പ് നൽകി

0
237
gnn24x7

വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാർക്ക് മാപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ്. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിന്റെ പ്രധാന ചുവടുവെപ്പായാണ് നീക്കം. ഇടക്കാല തെഞ്ഞെടുപ്പിന് ഒരു മാസം മുമ്പാണ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം പാലിച്ചത്.  മരിജുവാന കൈവശം വെച്ച കുറ്റത്തിന് ശിക്ഷിപ്പെട്ട എല്ലാവർക്കും മാപ്പ് നൽകുന്നതായി ജോ ബൈഡൻ പ്രഖ്യാപിച്ചു. കഞ്ചാവ് കടത്ത്, വിൽപന, പ്രായപൂർത്തിയാകാത്തവരുടെ ഉപയോ​ഗം തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട എല്ലാവരെയും വെറുതെ സ്റ്റേറ്റ് ​ഗവർണർമാരോടും പ്രസിഡന്റ് അഭ്യർഥിച്ചു. പൂർണമായി നിയമവിധേയമാക്കുന്നതിനെക്കുറിച്ച് ബൈഡൻ മൗനം പാലിച്ചു. 2019-ൽ ജനസംഖ്യയുടെ 18 ശതമാനമെങ്കിലും ഉപയോഗിച്ചതായി സർക്കാർ രേഖകളിൽ കണക്കാക്കുന്ന വസ്തു കൈവശം വെച്ചതിന് ശിക്ഷിക്കപ്പെടുന്നത് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. വിനോദത്തിനോ മെഡിക്കൽ ആവശ്യങ്ങൾക്കോ കഞ്ചാവ് കൈവശം വെക്കുന്നതിന് ചില സ്റ്റേറ്റുകൾ  അനുമതി നൽകിയിട്ടുണ്ട്. മാപ്പ് നൽകിയതിനു പുറമേ, കഞ്ചാവ് അപകടകരമായ വസ്തുവാണോ എന്ന കാര്യത്തിൽ തീരുമാനം പുനപരിശോധിക്കാൻ നിയമ, ആരോഗ്യ വകുപ്പുകൾക്കും ബൈഡൻ നിർദ്ദേശം നൽകി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here