gnn24x7

2024ലെ വിസ്കോൺസിനിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ താൻ അംഗീകരിക്കില്ലെന്ന് ട്രംപ്

0
196
gnn24x7

വിസ്കോൺസിൻ: 2024 ലെ  വിസ്കോൺസിനിലെ  തിരഞ്ഞെടുപ്പ് ഫലങ്ങൾ താൻ അംഗീകരിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഏറ്റവും വലിയ പത്രമായ വിസ്കോൺസിന് നൽകിയ അഭിമുഖത്തിൽ, 2020 ൽ താൻ സംസ്ഥാനത്ത് വിജയിച്ചുവെന്ന്  അവകാശപ്പെടുകയും ചെയ്തു.

“എല്ലാം സത്യസന്ധമാണെങ്കിൽ, ഫലങ്ങൾ ഞാൻ സന്തോഷത്തോടെ സ്വീകരിക്കും.  അതിൽ മാറ്റമില്ല” എന്ന് ട്രംപ് ഒരു റാലിക്കായി സംസ്ഥാനത്ത് എത്തിയപ്പോൾ ബുധനാഴ്ച മിൽവാക്കി ജേണൽ സെൻ്റിനലിനോട് പറഞ്ഞു. “ഇല്ലെങ്കിൽ, നിങ്ങൾ രാജ്യത്തിൻ്റെ അവകാശത്തിനായി പോരാടേണ്ടതുണ്ട് എന്നും കൂട്ടിച്ചേർത്തു. അതേ അഭിമുഖത്തിൽ, 2020 ലെ തിരഞ്ഞെടുപ്പിൽ താൻ വിസ്കോൺസിനിൽ വിജയിച്ചു എന്ന അവകാശവാദം ട്രംപ് ആവർത്തിച്ചു. കണ്ടെത്തിയ എല്ലാ കാര്യങ്ങളും താൻ യഥാർത്ഥത്തിൽ വിജയിച്ചു എന്ന് കാണിക്കുന്നു – എന്നാൽ 20,000-ത്തിലധികംവോട്ടുകൾക്ക് പ്രസിഡൻ്റ് ജോ ബൈഡൻ അവിടെ വിജയിച്ചിരുന്നു.

മുൻ പ്രസിഡൻ്റ് 2020ലെ തിരഞ്ഞെടുപ്പ് തൻ്റെ പ്രചാരണത്തിൻ്റെ ഒരു കേന്ദ്ര ഘടകമാക്കി മാറ്റി. ജനുവരി 6ലെ ക്യാപിറ്റൽ കലാപത്തിൽ നിന്ന് ബന്ദികളെ മോചിപ്പിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും 2020ൽ താൻ പരാജയപ്പെട്ടുവെന്ന് ആവർത്തിച്ച് പറയാൻ വിസമ്മതിക്കുകയും ചെയ്തു.

 റിപ്പോർട്ട്: പി പി ചെറിയാൻ  

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7