gnn24x7

ഫ്ലോറിഡയിൽ മണൽക്കുഴി തകർന്ന് ഉറ്റസുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ മരിച്ചു

0
28
gnn24x7

ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ് വാട്ട്സ് (14), ഡെറിക് ഹബ്ബാർഡ് (14) എന്നിവരാണ് മരണപ്പെട്ടത്.

സ്പോർട്സ്മാൻ പാർക്കിൽ കളിക്കുന്നതിനിടെ മണലിൽ ഏകദേശം 4-5 അടി ആഴമുള്ള കുഴിയെടുത്ത് അതിൽ തുരങ്കം നിർമ്മിക്കുകയായിരുന്നു കുട്ടികൾ. ഈ സമയത്ത് പെട്ടെന്ന് മണൽ ഇടിയുകയും കുട്ടികൾ അതിനുള്ളിൽ കുടുങ്ങുകയുമായിരുന്നു.

 സഹോദരങ്ങളെപ്പോലെ വളർന്ന ഉറ്റ സുഹൃത്തുക്കളായിരുന്നു ഇരുവരുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഒരു വിനോദം വലിയൊരു ദുരന്തമായി മാറിയതിന്റെ നടുക്കത്തിലാണ് പ്രദേശം.

കുട്ടികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി ‘GoFundMe’ വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ഒരു മാതാപിതാക്കൾക്കും ഉണ്ടാകാൻ പാടില്ലാത്ത അത്രയും വലിയ നഷ്ടമാണിതെന്ന് ബന്ധുക്കൾ കുറിച്ചു.

സമാനമായ അപകടങ്ങൾ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ, മണൽത്തിട്ടകളിലും കടൽതീരങ്ങളിലും വലിയ കുഴികൾ നിർമ്മിക്കുന്നത് ഒഴിവാക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

വാർത്ത: പി പി ചെറിയാൻ

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7