gnn24x7

ബ്രിട്ടണില്‍ വ്യാഴാഴ്ച മുതല്‍ വീണ്ടുംലോക്ഡൗണ്‍ പ്രഖ്യാപിച്ചു

0
463
gnn24x7

ഇംഗ്ലണ്ട്: കോവിഡ് വ്യാപനം അതിന്റെ മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ലോകത്തെ പല രാജ്യങ്ങളും വീണ്ടും ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കൃത്യമായി കുറയത്തതിനാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ചമുതല്‍ ആയിരിക്കും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.

എന്നാല്‍ അവശ്യ സര്‍വ്വീസുകളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജോലി സ്ഥാപനങ്ങളിലേക്കുള്ള യാത്രകള്‍, ഹോസ്പിറ്റല്‍ യാത്രകള്‍ എന്നിവയ്ക്ക് ഇളവുകള്‍ ലഭിക്കും. പൊതുപരിപാടികള്‍, പൊതുവായ ഒത്തുചേരലുകള്‍, അനാവശ്യമായ ചുറ്റിക്കറങ്ങലുകള്‍, പബ്ബുകള്‍ എന്നിവയല്ലാം ലോക്ഡൗണില്‍ കര്‍ശന നിയന്ത്രണത്തിലായിരിക്കും.

ഒരു മാസം മാത്രമാണ് ക്രസ്തുമസിനുള്ളത്. ക്രിസ്തുമസ് ചടങ്ങുകളും മറ്റും ആരംഭിക്കുന്നതിന് മുന്‍പായി രാജ്യത്ത് പരമാവധി നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് രോഗവ്യാപനം നിയന്ത്രണത്തില്‍ കൊണ്ടുവരുവാനുള്ള ഒരു മാര്‍ഗ്ഗമായും സര്‍ക്കാര്‍ ഇതിനെ ആലോചിച്ചു.

gnn24x7