gnn24x7

സഞ്ചാര വിലക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎസ്; വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശിക്കാം

0
386
gnn24x7

ന്യൂഡല്‍ഹി: കൊറോണാ വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച സഞ്ചാര വിലക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അമേരിക്ക. തിങ്കളാഴ്ച പ്രഖ്യാപിച്ച പുതിയ നയം പ്രകാരം ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് രണ്ട് വാക്‌സിനും എടുത്തശേഷം അമേരിക്കയില്‍ പ്രവേശിക്കാം.

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് അവര്‍ പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ മുതലാണ് ഈ സംവിധാനം നിലവില്‍ വരുന്നത്.

gnn24x7