gnn24x7

അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി

0
339
gnn24x7

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. വാഷിംഗ്ടണിലെ ഒരാള്‍ കൂടിയാണ് കൊവിഡ് പിടിപെട്ട് മരിച്ചത്. മരിച്ചവരില്‍ 11 പേരും വാഷിംഗ്ടണ്‍ സ്റ്റേറ്റില്‍ നിന്നുള്ളവരാണ്. ഒരാള്‍ കാലിഫോര്‍ണിയയില്‍ നിന്നും.
129 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതിനിടെ ദക്ഷിണകൊറിയയില്‍ 518 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 6284 ആയി. 42 പേരാണ് ദക്ഷിണകൊറിയയില്‍ മരണപ്പെട്ടത്. മരണപ്പെട്ടവരില്‍ അധികവും പ്രായമേറിയവരാണ്.

ഫ്രാന്‍സില്‍ 423 കൊവിഡ് കേസുകളാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 7 പേരാണ് കൊവിഡ് പിടിപെട്ട് മരിച്ചത്. റോയിട്ടേര്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫ്രാന്‍സ് നാഷണല്‍ അസംബ്ലിയിലെ ഒരംഗത്തിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ 143 പേര്‍ക്ക് കൊവിഡ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 30 പേരാണ് കഴിഞ്ഞ ദിവസം ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ചൈനയില്‍ ഒടുവിലത്തെ കണക്കു പ്രകാരം 3042 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 80552 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here