gnn24x7

കൊവിഡ്-19; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 3176 മരണം

0
296
gnn24x7

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ്-19 ബാധിച്ച് 24 മണിക്കൂറിനിടെ 3176 മരണം. മരണനിരക്കില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ കുറവ് വന്നതിനു പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വര്‍ധിച്ചിരിക്കുന്നത്. കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ചില അമേരിക്കന്‍ സ്‌റ്റേറ്റുകള്‍ ഒരുങ്ങുന്നതിനിടെയാണ് മരണനിരക്കില്‍ വീണ്ടും വര്‍ധനയുണ്ടായിരിക്കുന്നത്.

ജോര്‍ജിയ, ഫ്‌ളോറിഡ, ഒക്‌ലാഹൊമ, തുടങ്ങിയ സ്‌റ്റേറ്റുകള്‍ നിയന്ത്രണം ഭാഗികമായി എടുത്തുകളയാന്‍ ഒരുങ്ങുകയാണ്. 50117 പേരാണ് അമേരിക്കയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 8 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

ലോകത്താകമാനം 27 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ചു. 190000 പേര്‍ ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചു മരിച്ചു. 7,38000 പേര്‍ക്ക് രോഗം ഭേദമായി. ഇതിനിടെ കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിന്‍ കണ്ടു പിടുത്തത്തിനായുള്ള ശ്രമങ്ങള്‍ ബ്രിട്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി തുടങ്ങിയിട്ടുണ്ട്.

കൊവിഡ് കാരണം അമേരിക്കയിലെ തൊഴിലില്ലായ്മയും രൂക്ഷമായി തുടരുകയാണ്. 2.6 കോടി പേര്‍ക്കാണ് കഴിഞ്ഞ 5 ആഴ്ചക്കുള്ളില്‍ അമേരിക്കയില്‍ തൊഴില്‍ നഷ്ടമായിരിക്കുന്നത്. ആറില്‍ ഒരാള്‍ക്ക് എന്ന തോതില്‍ രാജ്യത്ത് തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here