gnn24x7

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി യുഎസ് 

0
131
gnn24x7

ന്യൂഡൽഹി: അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി യുഎസ് എംബസി. യുഎസ് നിയമങ്ങൾ ലംഘിക്കുകയോ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ അറസ്റ്റിലാകുകയോ ചെയ്യുന്ന വിദ്യാർത്ഥികളുടെ വിസ റദ്ദാക്കുമെന്നും അവരെ നാടുകടത്തുമെന്നുമാണ് അറിയിപ്പ്. 

യുഎസ് നിയമങ്ങൾ ലംഘിക്കുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്താൽ നിലവിലുള്ള സ്റ്റുഡന്റ് വിസ റദ്ദാക്കപ്പെടും. ഇത് നാടുകടത്തലിനും (Deportation) ഭാവിയിൽ യുഎസ് വിസ ലഭിക്കുന്നതിന് സ്ഥിരമായ വിലക്കിനും കാരണമാകും. യുഎസ് വിസ  നിബന്ധനകൾക്ക് വിധേയമായി ലഭിക്കുന്ന ഒരു ആനുകൂല്യം മാത്രമാണെന്നും എംബസി വ്യക്തമാക്കി. കുടിയേറ്റ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഡോണൾഡ് ട്രംപ് ഭരണകൂടം നടത്തുന്ന കർശനമായ നടപടികളുടെ ഭാഗമായാണ് ഈ പുതിയ നിർദ്ദേശം. വിദ്യാർത്ഥികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവ നിരീക്ഷണത്തിലാണ്. യുഎസ് വിരുദ്ധമായ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതും വിസ റദ്ദാക്കാൻ കാരണമായേക്കാം.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7