gnn24x7

ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക

0
274
gnn24x7

ജനിതകമാറ്റം വന്ന വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വാക്‌സിന്‍ എടുത്തവര്‍ ആണെങ്കില്‍ പോലും ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി അമേരിക്ക. അടിയന്തര സാഹചര്യമുണ്ടായാല്‍ മാത്രമേ വാക്‌സിനേഷന്‍ നടത്തി ഇന്ത്യയിലേക്ക് പോകാൻ നിര്‍ദേശമുള്ളൂ.

അതേസമയം ഇന്ത്യ സന്ദര്‍ശിച്ച മറ്റു രാജ്യക്കാര്‍ക്ക്, യുകെയില്‍ പ്രവേശിക്കാനാകില്ല. ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന യുകെ, ഐറീഷ് പൗരന്മാര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. COVID-19 നിയന്ത്രണങ്ങൾ കാരണം മിക്ക അമേരിക്കക്കാരും ഇതിനകം യൂറോപ്പിലേക്ക് പോകുന്നത് തടഞ്ഞിരുന്നു. യൂറോപ്പ്, ചൈന, ബ്രസീൽ, ഇറാൻ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ അടുത്തിടെ ഉണ്ടായിരുന്ന എല്ലാ യുഎസ് ഇതര പൗരന്മാരെയും വാഷിംഗ്ടൺ വിലക്കി.

gnn24x7