gnn24x7

ജോലിക്കാർക്ക് സൗജന്യ കോളേജ് ഫീസ് നൽകി വാൾമാർട്ട്

0
725
gnn24x7

ഡാളസ്: അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിൽ ഒന്നായ വാൾമാർട്ട് തങ്ങളുടെ തൊഴിലാളികളിൽ കോളേജിൽ പഠിക്കുന്നവർക്കുവേണ്ടി അധ്യയനവർഷത്തെ ഫീസുകൾ പൂർണമായും സൗജന്യമായി നൽകുന്ന ഉത്തരവ് പുറത്തിറക്കി. പാർട്ട് ടൈം ജോലിക്കാർ, ഫുൾടൈം ജോലിക്കാർ എന്നി വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ഈ ഉത്തരവിലൂടെ കൂടുതൽ യുവതി യുവാക്കളെ ജോലിയിലേക്ക് ആകർഷിപ്പിക്കുക എന്നതാണ് വാൾമാർട്ടീന്റ് ഉദ്ദേശം.

കോളേജിൽ പഠിക്കുന്നവരുടെ ഫീസിനും പുസ്തകങ്ങൾ വാങ്ങുന്നതിനുമായി 2018 ആരംഭിച്ച ഒരു ഡോളർ ഒരുദിവസം എന്ന പ്രോഗ്രാം അവസാനിപ്പിക്കുകയാണെന്ന് വാൾമാർട്ടീന്റ് ലേണിങ് ആൻഡ് ലീർഡർഷിപ് പ്രോഗ്രാം വൈസ് പ്രസിഡണ്ട് ലോറിയാൻ സ്റ്റാൻസ്കി അറിയിച്ചു. വാൾമാർട്ടിലെ 28,000 വരുന്ന ജോലിക്കാർ 2018 ആരംഭിച്ച പ്രോഗ്രാമിൽ പങ്കാളികളായിരുന്നു എന്ന് വൈസ് പ്രസിഡൻറ് ഓർപ്പിച്ചു.

അമേരിക്കയിലുള്ള പത്തോളം കോളേജുകളാണ് ഈ പ്രോഗ്രാമിൽ വാൾമാർട്ടും ആയി സഹകരിക്കുന്നത് എന്ന് ഉത്തരവിൽ പറയുന്നു. ഫുൾ ടൈം ആയി പഠിക്കുകയും പാർട്ടൈം ആയി വാൾമാർട്ടിൽ ജോലി ചെയ്യുകയും ചെയ്യുന്ന നിരവധി മലയാളികൾക്ക് ഈ പ്രോഗ്രാം ഉപകാരപ്രദമാകുമെന്ന് വാൾമാർട്ടിൽ ഇലക്ട്രോണിക് ഡിപ്പാർട്ട്മെൻറ് അസിസ്റ്റൻറ് മാനേജർ ആയി ജോലി ചെയ്യുന്ന ജോഷി ഷാജി അഭിപ്രായപ്പെട്ടു.

ബാബു പി സൈമൺ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here