gnn24x7

പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് ഡാളസിൽ സ്വീകരണം -ബാബു പി സൈമൺ

0
396
gnn24x7

ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ  പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവക്ക് ഡാളസിൽ സ്വീകരണം നൽകുന്നു. ഒക്ടോബർ 15ന് വൈകിട്ട് ആറുമണിക്ക് ഡാലസിൽ ഉള്ള സെന്റ് പോൾസ് മാർത്തോമ ചർച്ച് സ്വീകരണത്തിന് ആതിഥേയത്വം വഹിക്കും. ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിലാണ് പരിശുദ്ധ ബാവയ്ക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്. 

സെന്റ് പോൾസ് മാർത്തോമ ചർച്ച്‌ വികാരി, റവ. ഷൈജു സി ജോയിയുടെ അധ്യക്ഷതയിലുള്ള കമ്മറ്റി സ്വീകരണത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ഡാളസിൽ ഉള്ള വിവിധ സഭകളിലെ പട്ടക്കാരും സ്വീകരണത്തിന്റെ വിജയത്തിനായി കമ്മിറ്റയോട്  ചേർന്ന് പ്രവർത്തിക്കുന്നു. സമ്മേളനത്തിലക്ക് ഏവരുടെയും പ്രാർത്ഥനാ പൂർവ്വമായ സാന്നിധ്യം ഡാളസ് കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ  സെക്രട്ടറി, ഷാജി രാമപുരം അഭ്യർത്ഥിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7