മെൽബൺ: സമത ആസ്‌ട്രേലിയ തങ്ങളുടെ ആദ്യ ഓണാഘോഷം “നല്ലോണം 2024” എന്ന പേരിൽ ഗംഭീരമായി ആഘോഷിക്കുന്നു. ഈ അഭിമാനകരമായ ആഘോഷം 2024 ഓഗസ്റ്റ് 24-ന് സെന്റ് ജോൺസ് ഹാൾ, 494 വൈറ്റ്ഹോഴ്സ് റോഡ്, മിച്ചം, വിക്ടോറിയ എന്ന അഡ്രസ്സിൽ, രാവിലെ 9:30 മുതൽ ആരംഭിക്കും.
വിക്ടോറിയയിലെ കേരളീയ സമൂഹത്തിന്റെ ഭാഗമായി ഒരു സാംസ്കാരിക സംഘടനയാണ് സമത ഓസ്‌ട്രേലിയ. കേരളത്തിന്റെ സംസ്കാരിക വൈവിധ്യം ആഘോഷിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിനു പേരുകേട്ട അവരുടെ, EVE 2024, സമേതം ഫാമിലി ക്യാമ്പ്, പീപ്പിൾസ് തിയറ്റർ ഫെസ്റ്റ് 2024 തുടങ്ങിയ ഇതിനു മുൻപ് സംഘടിപ്പിച്ച പരിപാടികൾ ഗണ്യമായ ശ്രദ്ധയും ജന പങ്കാളിത്തവും നേടിയിട്ടുണ്ട്.
വിവിധതരം കലാ-സാംസ്കാരിക പരിപാടികളും, പരമ്പരാഗത ഗെയിമുകളും, വിഭവസമൃദ്ധമായ സദ്യയും നിറഞ്ഞ ഒരു ദിവസം ആണ് സമത ആസ്‌ട്രേലിയ വാഗ്ദാനം ചെയ്യുന്നത്. എല്ലാ പശ്ചാത്തലങ്ങളിലുമുള്ള ആളുകൾക്ക് ഒത്തുചേരാനും ആഘോഷിക്കാനും കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് പഠിക്കാനുമുള്ള മികച്ച അവസരമായ ഈ ഓണാഘോഷം ഉദ്ഘാടനം ചെയ്യുന്നത് ആസ്ത്രേലിയൻ പാർലിമെന്റ് മെംബർ ആയ വിൽ ഫൗൾസ് ആണ്.
കൂടുതൽ വിവരങ്ങൾക്കും ദയവായി
https://www.facebook.com/profile.php?id=61557338487911&mibextid=LQQJ4d സന്ദർശിക്കുക.
റിപ്പോർട്ട് – എബി പൊയ്ക്കാട്ടിൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb









































