gnn24x7

ഓസ്ട്രേലിയയിൽ കോവാക്സീന് അംഗീകാരം

0
371
gnn24x7

ന്യൂഡൽഹി: രാജ്യാന്തര യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിന്റെ ഭാഗമായി കോവാക്സീന് അംഗീകാരം നൽകി ഓസ്ട്രേലിയ. ഇതോടെ കോവാക്സീൻ സ്വീകരിച്ചവർക്ക് ഓസ്ട്രേലിയയിൽ ക്വാറന്റീൻ വേണ്ടിവരില്ല. ഭാരത് ബയോടെക് നിർമിച്ച കോവാക്സീനും ചൈനയുടെ സിനോഫാം നിർമിച്ച വാക്സീനുമാണ് ഓസ്ട്രേലിയ പുതുതായി അംഗീകാരം നൽകിയത്. ഇന്ത്യയിലെ കോവിഷീൽഡിനും ചൈനയിലെ സിനോവാക് വാക്സീനുമായിരുന്നു നേരത്തെ അംഗീകാരമുണ്ടായിരുന്നത്.

കോവാക്സീൻ സ്വീകരിച്ച 12 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും സിനോഫാം വാക്സീൻ സ്വീകരിച്ച 18 മുതൽ 60 വയസ്സു വരെ പ്രായമുള്ളവർക്കുമാണ് ക്വാറന്റീൻ അടക്കമുള്ള നിയന്ത്രണങ്ങളിൽ ഓസ്ട്രേലിയ ഇളവു വരുത്തിയത്. ഓസ്ട്രേലിയയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്കും ചൈനക്കാർക്കും ഏറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.

gnn24x7