സിഡ്‌നി: ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ മലയാളം മിഷൻ്റെ ഭാഷാപഠനകേന്ദ്രംപ്രവർത്തനം ആരംഭിച്ചു. മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട ഓൺലൈനിലൂടെ ഉൽഘാടനം നിർവ്വഹിച്ചു. നൗറയിലെ സെൻ്റ് മൈക്കിൾ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ മലയാളികൂട്ടായ്മയായ ‘ദി റൂട്ട്സ്’ സെക്രട്ടറി ജിനോ ചെറിയാൻ അധ്യക്ഷനായി. ആസ്ത്രേലിയൻ ഗവൺമെൻ്റിൻ്റെ അംഗീകാരമുള്ള ‘ദി റൂട്ട്’ എന്ന മലയാളി കൂട്ടായ്മയ്ക്കാണ് കേന്ദ്രത്തിൻ്റെചുമതല.

റൂട്ടിൻ്റെ ഉൽഘാടനം ഫാദർ ജോസഫ് നിർവ്വഹിച്ചു. മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, ടീച്ചേഴ്സ് കോർഡിനേറ്റർ ഡി.ബി.രഘുനാഥ്, റൂട്ട്സ് ഭാരവാഹികളായ അലക്സ് ജോസ്, സൗമ്യജിനോ തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി. പ്രോഗ്രാം കൺവീനർ ജുമൈല ആദിൽസ്വാഗതവും ബിൻസിയ പാറക്കൽ നന്ദിയും പറഞ്ഞു. മലയാളം മിഷൻ കോർഡിനേറ്ററും റൂട്ട്സ്പ്രെസിഡന്റുമായ ആദിൽ യൂനസ്, റൂട്ട് രക്ഷാധികാരി ബിനോയ് കുരുവിള, റൂട്ട്സ് വൈസ് പ്രസിഡന്റ്സോണി അരുൺ, റൂട്ട്സ് ട്രേഷറർ ഷൈജോ ജോസ്, റൂട്സ് എക്സിക്യൂട്ടീവ് അംഗം അരുൺ രാജ്എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഓസ്ട്രേലിയയിലെ മറ്റു പ്രദേശങ്ങളിലും മലയാള ഭാഷ പഠന കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മലയാളമിഷൻ ന്യൂ സൗത്ത് വെയിൽസ് കോർഡിനേറ്റർ ആദിൽ യൂനസ് അറിയിച്ചു. പഠിതാക്കളാവാനും ഓസ്‌ട്രേലിയയിൽ പുതിയ സെന്ററുകൾ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുംബന്ധപ്പെടേണ്ട നമ്പർ: 0423316910.
റിപ്പോർട്ട് : എബി പൊയ്ക്കാട്ടിൽ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb








































